
വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്: നിവിൻ പോളി
വർഷങ്ങൾക്ക് ശേഷത്തിലെ നിതിൻ മോളി എന്ന കഥാപാത്രം ചെയ്തത് വിനീത് ശ്രീനിവാസൻ പറഞ്ഞതിനാൽ മാത്രമാണെന്ന് നടൻ നിവിൻ പോളി. കഥ കേട്ടപ്പോൾ താൻ കൺഫ്യൂസ്ഡ് ആയിരുന്നുവെന്നും, തന്റെ ആശങ്ക വിനീതിനോട് പറഞ്ഞപ്പോൾ ചില ഡയലോഗുകളിൽ മാറ്റം വരുത്താൻ അദ്ദേഹം തയ്യാറായെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞു. നിവിൻ പോളിയുടെ വാക്കുകൾ ഞാൻ കൺഫ്യൂസ്ഡ് ആയിരുന്നു അതൊരു മീറ്ററിൽ ചെയ്യേണ്ട കഥാപാത്രമാണല്ലോ. അല്ലെങ്കിൽ ഭയങ്കര സ്ലാപ്പ്സ്റ്റിക്ക് ആയി തോന്നും. അത് കറക്റ്റ് അല്ലെങ്കിൽ ഒരു ഇമ്പാക്ട്…