
സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിച്ച സംഭവം: ശേഖർ മിശ്രയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് വേണമെന്ന് പൊലീസ്
വിമാനത്തിൽ സഹയാത്രികക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖർ മിശ്രയെന്ന് ഡൽഹി പൊലീസ്. ഇയാളെ പിടികൂടാനായി ലുക്ക് ഔട്ട് പുറപ്പെടുവിക്കാൻ പൊലീസ് അനുമതി തേടി. മിശ്ര ആശയവിനിമയം നടത്താത്തുന്നില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പാലീസ് അറിയിച്ചു. തുടർന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അനുമതി തേടിയത്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശേഖർ മിശ്രയെ പിടികൂടാൻ പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചെന്നും മിശ്ര ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ…