
ഗാസ വെടിനിർത്തൽ കരാർ ; രക്ഷാസമിതി ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് അൽഥാനി
ഗസ്സ വെടിനിർത്തൽ കരാറും തടവുകാരുടെ കൈമാറ്റവും പ്രതീക്ഷിക്കുന്ന ഫലം നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിൽ രക്ഷാസമിതി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ച് ഖത്തർ. കരാറിനെ പിന്തുണക്കുകയും അത് പരിപൂർണമായി നടപ്പാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു അടിയന്തര പ്രമേയത്തിലൂടെ ഇത് സാധ്യമാകുമെന്നും ഖത്തർ അറിയിച്ചു.ഫലസ്തീൻ ഉൾപ്പെടെ മിഡിലീസ്റ്റിലെ സാഹചര്യങ്ങൾ എന്ന വിഷയത്തിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന രക്ഷാസമിതി ചർച്ചക്കിടെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിൽ 15 മാസം നീണ്ട സംഘർഷം…