
പുതുവർഷാഘോഷം; ശൈഖ് സായിദ് ഫെസ്റ്റിവല്ലിൽ ആഘോഷ രാവ്
പുതുവര്‍ഷ രാവില്‍ സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് വെളിപ്പെടുത്തി ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതി. കരിമരുന്ന് പ്രകടനം, ഡ്രോണ്‍ ഷോ, ലൈറ്റ്-ലേസര്‍ ഷോകള്‍ അടക്കമുള്ളവയാണ് അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് അരങ്ങേറുക. വൈകീട്ട് ആറിന് കരിമരുന്ന് പ്രകടനം ആരംഭിക്കും. പിന്നീടുള്ള ഓരോ മണിക്കൂറിലും മറ്റു പരിപാടികളും അരങ്ങേറും. പുതുവര്‍ഷപ്പിറവി നടക്കുന്ന 12ന് 53 മിനിറ്റിലേറെ നീളുന്ന കരിമരുന്ന് പ്രകടനത്തിന് തുടക്കമാവും. ദൈര്‍ഘ്യം, തുടര്‍ച്ച, വിവിധ രൂപങ്ങള്‍ തീര്‍ക്കല്‍ എന്നിങ്ങനെ നിരവധി ലോക റെക്കോഡുകള്‍…