
ഷാർജാ ഭരണാധികാരി ശൈഖ് സുൽത്താന് 85ആം പിറന്നാൾ
യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് 85ആം പിറന്നാൾ. ഷാർജയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സുൽത്താൻ. 1939 ജൂലൈ രണ്ടിലാണ് ജനനം. ഷാർജയിലും കുവൈത്തിലുമായി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി സുൽത്താൻ ബിരുദാനന്തര ബിരുദം നേടിയത് 1960ൽ ഈജിപ്ത് തലസ്ഥാനമായ കൈറോയിൽനിന്നാണ്. 1965ൽ ഷാർജ മുനിസിപ്പാലിറ്റി ചെയർമാനായി ചുമതലയേറ്റു. ബിരുദപഠനം പൂർത്തിയാക്കിയ ശേഷം 1971ലാണ് ഭരണാധികാരിയുടെ ഓഫിസിന്റെ ചുമതലയേൽക്കുന്നത്. 1972 ജനുവരി 25നാണ്…