
യുഎഇയുടെ വളർച്ച സാധ്യമാക്കിയത് പൗരൻമാരുടെ വിശ്വസ്തതയും ധൈര്യവും ; പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
പൗരന്മാരുടെ അചഞ്ചലമായ വിശ്വസ്തതയും ധൈര്യവുമാണ് രാജ്യത്തിന്റെ അതിവേഗ വളർച്ച സാധ്യമാക്കിയതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. 53ആം ദേശീയ ദിനത്തിൽ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ റിസർവ് സർവിസ് പ്രോഗ്രാം ആരംഭിച്ച് 10 വർഷം പിന്നിടുമ്പോൾ യു.എ.ഇയുടെ യുവതികളും യുവാക്കളും കാണിച്ച ധൈര്യവും അചഞ്ചലമായ വിശ്വാസ്യതയും ഒപ്പം രാജ്യത്തിന്റെ സ്ഥിത സംരക്ഷിക്കാനുള്ള അവരുടെ നിശ്ചയദാർഢ്യവും കൊണ്ടാണ് അതിവേഗമുള്ള പുരോഗമന യാത്ര സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. യുനൈറ്റഡ് അറബ്…