
ഓഫീസിൽ പൊതുജനങ്ങളെ വിലക്കി ; ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
ഓഫിസില്‍ പൊതുജനങ്ങളെ വിലക്കിയ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം. പൊതുജനങ്ങൾക്ക് ഓഫിസിൽ വിലക്ക് ഏർപ്പെടുത്തിയത് ഇമാറാത്തി സംസ്കാരത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ജനങ്ങള്‍ക്കുമുന്നില്‍ തുറന്ന വാതിലാണ് യു.എ.ഇയുടെ നയം. പൊതുജനങ്ങളെ സേവിക്കാനും അവരുടെ ജീവിതം ലളിതമാക്കാനുമാണ് സര്‍ക്കാറിന്റെ മുന്‍ഗണന. അത് മാറിയിട്ടില്ലെന്നും ദുബൈയുടെ നയം മാറിയെന്ന് കരുതുന്നവരെ മാറ്റുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. സര്‍ക്കാറിന്റെ മിസ്റ്ററി ഷോപ്പര്‍ സംരംഭത്തിലൂടെയാണ് ഗുരുതര…