
ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ജന്മദിനം ; ആശംസകൾ അറിയിച്ച് പ്രമുഖർ
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ജന്മദിനത്തിൽ ആശംസയറിയിച്ച് പ്രമുഖർ. തിങ്കളാഴ്ചയായിരുന്നു ആധുനിക ദുബൈയുടെ വികസനത്തിന് മുന്നിൽ നടന്ന അദ്ദേഹത്തിന്റെ 75ആം പിറന്നാൾ. ദുബൈയെ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന വ്യാപാര-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിൽ ഏറ്റവും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമെന്ന നിലയിൽ നിരവധിപേരാണ് സ്നേഹ വായ്പ്പോടെ അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേർന്നത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ…