ദുബായ് എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

എക്സ്പോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകിയതായി റിപ്പോർട്ട്. 2024 സെപ്റ്റംബർ 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. 10 ബില്യൺ ദിർഹം നിക്ഷേപത്തിലൂടെ ഈ എക്സിബിഷൻ സെന്റർ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. മാത്രമല്ല…

Read More

ഒരു വിസ്മയ മന്ദിരം കൂടി; ലോകത്തിന്‍റെ പട്ടിണിയകറ്റാൻ എൻഡോവ്‌മെന്‍റ് ടവറുമായി ദുബായ്

ദുബായ് ഷെയ്ഖ് സായിദ് റോഡിൽ യാഥാർഥ്യമാകാൻ പോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ എൻഡോവ്മെൻറ് ടവറായ ‘1 ബില്യൻ മീൽസ് എൻഡോവ്മെൻറ്’ ടവർ പദ്ധതി യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) – ഹിഷാം അൽ ഖാസിം എന്നിവയുടെ സെക്രട്ടറി ജനറലും വാസൽ അസറ്റ് മാനേജ്മെൻറ് ഗ്രൂപ്പിൻറെ സിഇഒയുമായ മുഹമ്മദ് അൽ ഗർഗാവിയുടെ…

Read More

സുൽത്താൻ അൽ നെയാദി ഇനി യുഎഇ യുവജനകാര്യ മന്ത്രി

ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ അൽ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുവജനങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നാണ് തീരുമാനം. ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് സെപ്റ്റംബർ നാലിന് ആണ് സുൽത്താൻ അൽ നെയാദിയും മറ്റ് ശാസ്ത്രഞ്ജരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയെത്തിയത്. പുതിയ ഉത്തരവാദിത്തത്തിന് പുറമെ നെയാദി തന്റെ ശാസ്ത്ര, ബഹിരാകാശ ചുമതലകൾ നിർവഹിക്കുന്നത്…

Read More

വേൾഡ് എക്സ്പോ 2030; റിയാദിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

വേൾഡ് എക്സ്പോ 2030 യുടെ ആതിഥേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട റിയാദിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം. സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും, കിരിടാവകാശി മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം അഭിനന്ദനമറിയിച്ചു. ഇത് ഗൾഫ് മേഖലയുടെ മുഴുവൻ നേട്ടമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വേൾഡ് എക്സ്പോ 2020 യുടെ ആതിഥേയത്യം ദുബൈ നഗരത്തിനായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും മികച്ച എക്സ്പോയായി വിലയിരുത്തപ്പെടുന്ന ദുബൈ എക്സപോയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതും സൌദി പവലിയനായിരുന്നു.

Read More

ദുബൈ മെട്രോ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി

ദുബൈ മെട്രോ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ പാതയായ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി. 30 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 14 സ്‌റ്റേഷനുകളുണ്ടാവും. 18 ബില്യൻ ദിർഹം ആണ് ചെലവ് കണക്കാക്കുന്നത്. 30 കിലോമീറ്റർ പാതയിൽ 15.5 കിലോമീറ്റർ ഭൂഗർഭ പാതയായിരിക്കും. മാർസ, ദുബൈ ക്രീക്ക്, ഫെസ്റ്റിവർ സിറ്റി, ഇന്റർനാഷണൽ സിറ്റി, മിർദിഫ്, വർഖ, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി വഴിയാണ് പുതിയ പാത. اعتمدنا بحمدالله أكبر مشروع جديد في قطاع النقل العام…

Read More

ഷെയ്ഖ് മുഹമ്മദ്, ഷെയ്‌ഖ് ഹംദാൻ എന്നിവരുടെ മുഖങ്ങളുള്ള 50 ദിർഹത്തിന്റെ നാണയം പുറത്തിറക്കി യുഎഇ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ മുഖങ്ങളുള്ള 50 ദിർഹത്തിന്റെ വെള്ളി നാണയം യുഎഇ സെൻട്രൽ ബാങ്ക് (CBUAE) പുറത്തിറക്കി. മറുവശത്ത്, നാണയത്തിൻ്റെ നാമമാത്രമായ മൂല്യത്തിന് (ദിർഹം 50) പുറമെ അറബിയിലും ഇംഗ്ലീഷിലും സിബിയുഎഇയുടെ പേരിനാൽ ചുറ്റപ്പെട്ട യുഎഇയുടെ ലോഗോയുമുണ്ട്. 40 ഗ്രാം…

Read More