
അബുദാബിയിൽ 218 കോടി ദിർഹമിന്റെ ഭവന പദ്ധതി ; അനുമതി നൽകി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ
218കോടി ദിര്‍ഹമിന്റെ ഭവന പദ്ധതിക്ക് അനുമതി നല്കി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അൽ നഹ്യാൻ. 1,502 സ്വദേശി പൗരന്മാര്ക്കായാണ് പാക്കേജ്. ഭവന വായ്പകള്‍, റെഡിമെയ്ഡ് വീടുകള്‍, താമസസ്ഥലത്തിനുള്ള ഗ്രാന്‍ഡ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. മുതിര്‍ന്ന പൗരന്മാര്, വിരമിച്ചവരും കുറഞ്ഞ വരുമാനക്കാരുമായവര്, കുടുംബനാഥന്മാര് മരിച്ച കുടുംബങ്ങള്‍ എന്നിവരെ പാക്കേജ് പ്രകാരം വായ്പാ തിരിച്ചടവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. 95 സ്വദേശികള്‍ക്കായി 9.8 കോടി ദിര്‍ഹമാണ് ഇങ്ങനെ ഒഴിവാക്കുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…