‘ശത്രുവിനെ സഹായിച്ചാൽ പരസ്പര സഹകരണം പ്രയാസമായിരിക്കും’; ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബി.എൻ.പി) രംഗത്ത്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കുമെന്ന് ബി.എൻ.പി മുതിർന്നനേതാവ് ഗയേശ്വർ റോയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബംഗ്ലാദേശിന്റേയും ഇന്ത്യയുടേയും പരസ്പരണ സഹകരണത്തിലാണ് ബി.എൻ.പി വിശ്വസിക്കുന്നത്. എന്നാൽ, തങ്ങളുടെ ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കും. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന്…

Read More

‘അമ്മയെ കാണാനോ ചേർത്തുപിടിക്കാനോ കഴിയുന്നില്ല’: ദുഃഖം രേഖപ്പെടുത്തി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ

ബംഗ്ലദേശിൽ അരങ്ങേറുന്ന രാഷ്ട്രീയ പ്രക്ഷോഭത്തിലും പലായനം ചെയ്യേണ്ടി വന്ന മാതാവിനെ കാണാൻ സാധിക്കാത്തതിലും ദുഃഖം രേഖപ്പെടുത്തി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ. ‘‘ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ രാജ്യത്തെ ജനങ്ങളുടെ ജീവൻ നഷ്ടമായത് ഏറെ വേദനിപ്പിക്കുന്നു. ഈ വിഷമഘട്ടത്തിൽ എന്റെ മാതാവിനെ ഒന്നു കാണാനോ ചേർത്തുപിടിക്കാനോ കഴിയാത്തത് അതിലേറെ ഹൃദയഭേദകവും’’– ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസീദ് എക്സിൽ കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ ഡിവിഷന്റെ റീജിയണൽ ഡയറക്‌ടറാണ് സൈമ. ഹസീനയ്ക്ക് ബംഗ്ലദേശ് വിടാൻ…

Read More

‘രാജ്യം വിടണമെന്ന് അമ്മയെ ബോധ്യപ്പെടുത്തണമായിരുന്നു, ആൾക്കൂട്ടം കൊല്ലുമെന്ന് പറഞ്ഞു’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാൻ താൽപര്യമില്ലായിരുന്നുവെന്നു മകൻ സജീബ് വാസിദ്. ധാക്കയിൽനിന്ന് പലായനം ചെയ്യണമെന്ന് കുടുംബം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടം കൊല്ലുമെന്ന് അമ്മയോട് പറഞ്ഞതായും സജീബ് വാസിദ് പറഞ്ഞു. ‘ഞാൻ വിഷമിച്ചത് അവർ ബംഗ്ലദേശ് വിടുന്നതുകൊണ്ടല്ല, ബംഗ്ലാദേശ് വിടാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ്. രാജ്യം വിടണമെന്ന് ഞങ്ങൾക്ക് അമ്മയെ ബോധ്യപ്പെടുത്തണമായിരുന്നു. ഇത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആൾക്കൂട്ടമാണ്. അവർ നിങ്ങളെ കൊല്ലാൻ പോവുകയാണെന്നും ഞാൻ അമ്മയോട് പറഞ്ഞു’ സജീബ് വാസിദ് പറഞ്ഞു. ഷെയ്ഖ് ഹസീന…

Read More

ഷെയ്ഖ് ഹസീനയുടെ സാരിയും കോഴിയുമെല്ലാം അടിച്ചോണ്ട് പോയി; ഗണഭബൻ കൊള്ളയടിച്ച് സമരക്കാർ

ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതി കൊള്ളയടിച്ച് പ്രക്ഷോഭകാരികൾ. ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഔദ്യോഗിക വസതിയായ ഗണഭബൻ കൈയ്യേറിയ സമരക്കാർ അവിടെ ഒന്നും ബാക്കി വെച്ചിട്ടില്ല. ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന മീനുകളെയും താറാവുകളെയും വരെ അടിച്ചുമാറ്റി. ഹസീനയുടെ സാരികളും മറ്റ് വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു. ചിലർക്ക് അവിടുത്തെ ചെടികളോടായിരുന്നു താൽപര്യം. മറ്റുചിലർ വസതിക്കു മുന്നിൽനിന്ന് സെൽഫിയെടുത്തു. കട്ടിലില്‍ കിടന്നു വിശ്രമിക്കുന്ന മറ്റു ചിലർ. ബംഗ്ലദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ…

Read More

ബംഗ്ലദേശ് കലാപം ; പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ഷെയ്ഖ് ഹസീന ഡൽഹിയിൽ ; ലണ്ടനിലേക്ക് പോകുമെന്ന് സൂചന

സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡൽഹിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ സമരം തുടങ്ങിയത്. വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്….

Read More

രാജ്യം വിട്ട് ഷെയ്ഖ് ഹസീന; അഭയം നൽകില്ലെന്ന് ഇന്ത്യ

ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്. അഭയം തേടി ഇന്ത്യയെ സമീപിച്ചെങ്കിലും ഇന്ത്യ അനുമതി നൽകിയില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറില്‍ ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അഭയം നൽകില്ലെന്ന് അറിയിച്ചതോടെ സഹോദരിക്കൊപ്പം ബെലാറസിലേക്ക് കടന്നെന്നും  മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ബം​ഗ്ലാദേശിൽ സ്ഥിതി​ഗതികൾ വഷളായതോടെ അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.  പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയായ ​ഗനഭബനിൽ പ്രവേശിച്ചു. കലാപത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹസീനയുടെ…

Read More

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശിൽ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ത്യയിൽ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികൾ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോർട്ടുണ്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ഒപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സൈന്യം പ്രധാനമന്ത്രി പദം രാജിവയ്ക്കാൻ ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്…

Read More

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

മൂന്നാം മോദി സ‍ര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദര്‍ശിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ 2009 ൽ വീണ്ടും അധികാരത്തിലേറിയ അവര്‍ രാജ്യത്ത് ഏറ്റവും കൂടുതൽ…

Read More

എന്തുകൊണ്ടാണ് ഭാര്യമാരുടെ ഇന്ത്യൻ സാരികൾ തീവച്ചു നശിപ്പിക്കാത്തത്; പ്രതിപക്ഷത്തിനെതിരെ ബംഗ്ലദേശ് പ്രധാനമന്ത്രി

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രതിപക്ഷത്തിനെതിരെ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആദ്യം പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികളുണ്ടെന്നു വെളിപ്പെടുത്തണമെന്ന് ഹസീന പറഞ്ഞു.  എന്തുകൊണ്ടാണ് ഭാര്യമാരുടെ ഇന്ത്യൻ സാരികൾ തീവച്ചു നശിപ്പിക്കാത്തതെന്ന് ജനത്തോട് പറയണമെന്നും അവർ പറഞ്ഞു. അവാമി ലീഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഷെയ്ഖ ഹസീന  രം​ഗത്തെത്തിയത്. ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ളാണ് ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണമെന്ന് ആഹ്വാനം ചെയ്തത്.  ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് തന്റെ കശ്മീരി ഷോള്‍…

Read More

ശൈ​ഖ ഹ​സീ​ന​ക്ക്​ സു​ൽ​ത്താ​ൻ ആം​ശ​സ​ക​ൾ നേ​ർ​ന്നു

ബം​ഗ്ലാ​ദേ​ശ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ ഹ​സീ​ന വാ​സി​ദി​ന് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ത​ന്റെ ക​ട​മ​ക​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ജ​യി​ക്ക​ട്ടെ​യെ​ന്ന് കേ​ബ്​​ൾ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ ആ​ശം​സി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് മൂ​ന്നി​ൽ ര​ണ്ടി​ലേ​റെ സീ​റ്റു​ക​ൾ നേ​ടി​യാ​ണ് തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്ത​ത്. 300 അം​ഗ പാ​ർ​ല​മെ​ന്റി​ൽ അ​വാ​മി ലീ​ഗ് 222 സീ​റ്റു​ക​ളി​ൽ…

Read More