
യുഎഇയുടെ ബഹിരാകാശ പദ്ധതികൾ വിലയിരുത്തി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ (എം.ബി.ആർ.എസ്.സി) പുതിയ ദൗത്യങ്ങളും പദ്ധതികളും വിലയിരുത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഞായറാഴ്ച എം.ബി.ആർ.എസ്.സിയിൽ ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ബോർഡ് യോഗം ചേർന്നാണ് പുതിയ പര്യവേക്ഷണ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. വരുന്ന ഒക്ടോബറിൽ വിക്ഷേപണത്തിന് തയാറെടുക്കുന്ന യു.എ.ഇ ഉപഗ്രഹ പ്രോഗ്രാമുകളുടെ കീഴിൽ വികസിപ്പിച്ച എം.ബി.ഇസെഡ്-സാറ്റ്, ഹയർ കോളജ് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ എം.ബി.ആർ.എസ്.സിയിലെ എൻജീനിയർമാരുടെ വിദഗ്ധ മാർഗനിർദേശങ്ങൾക്ക്…