
ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി
ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ച് അമീർ ഷെയ്ഖ് മിശ്അൽ അഹ്‌മദ് ജാബിർ അസ്സബാഹ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ധനകാര്യ രംഗത്തും ഭരണകാര്യങ്ങളിലുമാണ് വിദഗ്ധനാണ് പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. കുവൈത്ത് പ്രധാനമന്ത്രിയെ കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ ജനനം : 1952 പ്രാഥമിക പഠനം ഷർഖിയ സ്‌കൂളിലും തുടർപഠനം ലെബനനിലെ അമേരിക്കൻ സ്‌കൂളിലും 1976ൽ…