
യുഎഇയിലെ മികച്ചതും മോശമായതുമായ വകുപ്പുകളുടെ പട്ടിക പുറത്ത് വിട്ട് പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
യുഎഇ സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ എളുപ്പമാക്കിയതിന്റെ അടിസ്ഥാനത്തിൽ മികച്ചതും മോശമായതുമായ മൂന്ന് വീതം വകുപ്പുകളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. 2023ൽ ബ്യൂറോക്രസി കുറക്കുന്നതിന് പദ്ധതി നടപ്പിലാക്കിയ ശേഷമാണ് ഇത്തരത്തിൽ വർഷാവർഷം പട്ടിക പുറത്തുവിടാൻ തുടങ്ങിയത്. നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവയാണ് മികവിൽ മുന്നിട്ടുനിൽക്കുന്ന മൂന്ന് സർക്കാർ…