
ഷക്കീല അടിച്ചപ്പോഴാണ് തിരിച്ചടിച്ചത്; വിശദീകരണവുമായി വളർത്തുമകൾ
നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ ശീതൾ. തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസിൽ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദേശം അനുസരിച്ച് പ്രശ്‌നം തീർത്തു. എന്നാൽ ഷക്കീല വീണ്ടും പരാതി നൽകിയതിനാൽ താനും കേസ് നൽകിയിട്ടുണ്ടെന്ന്…