
ആടുമാടുകളുടെ ജീവനെടുക്കും “ഹൈഡ്രോസയനിക് അമ്ലം’
തൊടുപുഴയിലെ കുട്ടിക്കർഷകരായ ജോർജിന്‍റെയും മാത്യുവിന്‍റെയും പശുക്കൾ വിഷബാധയേറ്റ് ചത്ത വാർത്ത കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ്. മരച്ചീനിയിൽനിന്നു വിഷബാധയേറ്റാണ് കുട്ടിക്കർഷകരുടെ പശുക്കൾ ചത്തത്. മരച്ചീനി ഇലയും റബർ ഇലയും മാത്രമല്ല, പശുക്കൾക്കു മരണം വരെ സംഭവിക്കാവുന്ന ഹാനികരമായ സസ്യങ്ങൾ വേറെയുമുണ്ട്. ഹൈഡ്രോസയനിക് അമ്ലം ആണു ജീവനെടുക്കുന്ന വിഷവസ്തു. മരച്ചീനി, റബർ, പച്ചമുള എന്നിവയിൽ കൂടുതലായും മറ്റു പല ചെടികളിലും കുറഞ്ഞ അളവിലും ഹൈഡ്രോസയനിക് അമ്ലം എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. അതേസമയം, ഇത്തരം ചെടികളുടെ ഇല നമ്മുടെ കന്നുകാലികൾക്കു രുചികരമായ…