
‘പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഇങ്ങനെ’; ടൊവിനോയ്ക്കും ആസിഫിനും പെപ്പേയ്ക്കുമെതിരെ ഷീലു ഏബ്രഹാം
ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. കഴിഞ്ഞ ദിവസം ആസിഫും ടൊവിനോയും ആന്റണിയും തങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകൾക്ക് പരസ്പരം ആശംസ നേരുന്ന വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ മറ്റുചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്നാണ് ഷീലു പറയുന്നത്. സിനിമയിലെ ‘പവർ ഗ്രൂപ്പു’കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ ഈ പ്രവൃത്തിയെന്നും അവർ പറഞ്ഞു. ”പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ …’പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച്…