
‘നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്നവരുണ്ട്’: ഷീലു എബ്രഹാം
പലര്‍ക്കും എന്നെ അഭിനയിക്കാന്‍ വിളിക്കാന്‍ മടിയാണെന്ന് ഷീലു എബ്രഹാം. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുക. ഷീലു നിര്‍മാതാവിന്റെ ഭാര്യയായതുകൊണ്ട് ജാഡയായിരിക്കും. ഭര്‍ത്താവു നിര്‍മിക്കുന്ന സിനിമയില്‍ മാത്രമാണ് അഭിനയിക്കുക എന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഇതൊന്നുമല്ലാതെ നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്ന ആളുകളുമുണ്ട്. ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. അത് ആ സിനിമ ഞങ്ങള്‍ നിര്‍മിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. കനല്‍, ആടുപുലിയാട്ടം, മംഗ്ലീഷ് തുടങ്ങിയ സിനിമകളൊന്നും ഞങ്ങള്‍ നിര്‍മിച്ചവയല്ല. അതുകൊണ്ട് നിര്‍മാതാവിന്റെ ഭാര്യയായതു കൊണ്ടാണ്…