അന്നൊക്കെ കൈ കൊണ്ട് പുരികം പറിച്ച് കളയും; അല്ലാതെ ഒരു മേക്കപ്പുമില്ലായിരുന്നു; ഷീല പറയുന്നു

മലയാള സിനിമയിലെ നിത്യഹരിതനായകന്‍ എന്ന് പ്രേംനസീര്‍ വിശേഷിപ്പിക്കപ്പെടുമ്പോള്‍ നിത്യഹരിത നായിക എന്ന വിശേഷണത്തിന് അര്‍ഹയാണ് നടി ഷീല. കഴിഞ്ഞ ദിവസം നസീറിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ അതിഥിയായി ഷീല എത്തിയിരുന്നു. പിന്നാലെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സൗന്ദര്യത്തെ കുറിച്ചും നടിമാരുടെ വസ്ത്രം, മേക്കപ്പ് തുടങ്ങിയ കാര്യങ്ങളെ പറ്റിയും മനസ് തുറക്കുകയാണ് നടി. വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നടിമാരടക്കം പരിഹസിക്കപ്പെടുന്നതിനെ കുറിച്ച് ഷീല പറയുന്നതിങ്ങനെയാണ്… ‘ഓരോരുത്തരും അവരുടെ ഇഷ്ടത്തിനാണ് വസ്ത്രം ധരിക്കുന്നത്. പിന്നെ നടിമാരുടെ വസ്ത്രം…

Read More

‘അന്ന് ബ്യൂട്ടി പാർലർ എന്താണെന്ന് അറിയില്ല, പുരികം പറിച്ചെടുക്കുക മാത്രമാണ് ചെയ്തതിട്ടുള്ളത്’; ഷീല പറയുന്നു

നടി ഷീല ഇന്നും മലയാള സിനിമയിൽ സജീവമാണ്. പ്രേം നസീറിന്റെ നായികയായി നൂറു കണക്കിന് സിനിമകളിൽ അഭിനയിച്ചതിലൂടെ ഷീല റെക്കോർഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഇടയ്ക്ക് വിവാഹം കഴിഞ്ഞതോടെയാണ് ഷീല അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നത്. ഒത്തിരി വർഷങ്ങളോളം സിനിമയെ ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി. ഇപ്പോൾ അമ്മ വേഷങ്ങളിലും അമ്മൂമ്മ വേഷങ്ങളിലുമൊക്കെ നിറസാന്നിധ്യമായി നിൽക്കുകയാണ് നടി. താനൊക്കെ സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല. അന്നൊന്നും ബ്യൂട്ടിപാർലറുകൾ പോലും ഉണ്ടായിരുന്നതായി തനിക്ക് അറിവില്ലെന്നാണ്…

Read More

‘മധുസാർ വാക്കുകൊണ്ടു പോലും ആരെയും നോവിക്കില്ല…, അദ്ദേഹത്തിൻറെ സപ്പോർട്ട് ആണ് പല കഥാപാത്രങ്ങൾക്കും കരുത്തായത്’: ഷീല

ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ആളാണ് മലയാളത്തിൻറെ ഇതിഹാസതാരം മധുവെന്ന് നടി ഷീല. സഹപ്രവർത്തകരുടെ സന്തോഷത്തിലും വേദനയിലും എപ്പോഴും അദ്ദേഹമുണ്ടാവുമെന്നും നിത്യഹരിത നായിക പറഞ്ഞു. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളിൽ ഒരകൽച്ച അദ്ദേഹം സൃഷ്ടിക്കില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഞങ്ങളുടെ സൗഹൃദം ഇന്നും തുടരുന്നു. മധു സാർ മലയാളി സമൂഹത്തിൻറെ മനസാക്ഷി കൈയിലെടുത്ത മഹാപ്രതിഭതന്നെയാണ് എന്നതിൽ ആർക്കും സംശയമില്ല. ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞത് സത്യൻ മാഷിൻറെയും നസീർ സാറിൻറെയും മധു സാറിൻറെയുമൊക്കെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ്. മധു…

Read More

നസീർ സാർ മാന്യനാണ്…, ആരോടും വഴക്കടിക്കില്ല… പരാതിയുമില്ല: ഷീല

നസീർ സാറിനൊപ്പം എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമം ചെയ്യുന്നൊരു വ്യക്തിയാണ്. ആരു സഹായം ചോദിച്ചാലും ചെയ്ത് കൊടുക്കും. ആ സഹായത്തെക്കുറിച്ചൊന്നും നമ്മൾ അറിയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി…

Read More

അതിക്രമങ്ങളിൽ തെളിവ് എങ്ങനെ കാണിക്കും?, സെൽഫിയെടുക്കുമോ; ഡബ്ല്യൂസിസിയെ കുറിച്ച് അഭിമാനമെന്ന് ഷീല

സ്ത്രീകൾക്കുനേരെ പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ തെളിവ് എങ്ങനെ കാണിക്കുമെന്ന് നടി ഷീല. ഒരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ തെളിവിന് വേണ്ടി സെൽഫിയെടുക്കാനാകുമോയെന്ന് നടി ചോദിച്ചു. കരിയർ വരെ പോയിട്ടും നീതിക്കായി പോരാടിയ ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമുണ്ടെന്നും ഷീല പറഞ്ഞു. ‘ടിവിയിൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പോലീസിന്റെ അടുത്ത് പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ….

Read More

പരീക്കുട്ടി എന്ന അഡ്രസിലാണ് സിനിമയിൽ നിൽക്കുന്നതെന്ന് തമാശയായി മധു സാർ പറയാറുണ്ട്: ഷീല

സിനിമയിലേക്കുള്ള എൻറെ രണ്ടാം വരവിൽ, സത്യൻ അന്തിക്കാടിൻറെ മനസിനക്കരെയുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എൻറെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയുമോ’ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഷൂട്ടിങ് കാണാനെത്തിയ പയ്യൻമാരിൽ ഒരാളാണ് ആ ഡയലോഗ് പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെൻറാണെന്ന് പറയുകയാണ് നടി ഷീല. ‘മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ അഡ്രസ് ഒന്നുകൊണ്ടുമാത്രമാണ് താൻ ഇന്നും സിനിമാ…

Read More

അയാള്‍ ചോദിച്ചു, കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ എന്ന്- ഷീല

സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവില്‍, സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’യുടെ ലൊക്കേഷനിലെ ചില സംഭവങ്ങള്‍ മറക്കാന്‍ കഴിയില്ലെന്ന് മലയാളത്തിന്റെ നിത്യഹരിത നായിക ഷീല. ലൊക്കേഷനിലേക്കു കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. ‘കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ?’ എന്ന്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഷൂട്ടിങ് കാണാനെത്തിയ ചെറുപ്പക്കാരിലൊരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓര്‍ക്കുക എന്നത്. മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും…

Read More