
മദീനയിലെ ‘ശൗറാൻ പാതകളുടെ’ആദ്യഘട്ടം പൂർത്തിയായി
പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് മദീനയിൽ നടപ്പാക്കുന്ന ‘ശൗറാൻ’ പാത നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. മദീനയുടെ തെക്ക് ശൗറാൻ ഡിസ്ട്രിക്റ്റിൽ മുനിസിപ്പാലിറ്റിയാണ് ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടം 85,300 ചതുരശ്ര മീറ്റർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ഘട്ടത്തിൽ, 1,650 മീറ്റർ നീളമുള്ള പ്രധാന നടപ്പാതകൾ, 1,420 മീറ്റർ നീളമുള്ള സൈക്കിൾ പാതകൾ, 31,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹരിതയിടങ്ങൾ, 2,350 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഏഴ് നിക്ഷേപ മേഖലകൾ, സ്പോർട്സ് മൈതാനം, വാഹന പാർക്കിങ് ഏരിയ എന്നിവ…