യോഗയെ ജനകീയമാക്കിയതിന് കോൺഗ്രസിന്റെ നന്ദി നെഹ്റുവിന്; ശശി തരൂർ

യോഗയെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര യോഗാ ദിനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്. നെഹ്റുവിനൊപ്പം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി ‘ക്രെഡിറ്റ്’ നൽകി മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ തിരുവനന്തപുരം എംപി ശശി തരൂർ. കോൺഗ്രസ് ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ്, യോഗയെ പുനരുജ്ജീവിപ്പിക്കുന്നതിൽ മോദിയും വിദേശകാര്യ മന്ത്രാലയവും വഹിച്ച പങ്ക് തരൂർ എടുത്തുപറഞ്ഞത്. ”യോഗയെ ജനകീയവും ദേശീയ നയത്തിന്റെ ഭാഗവുമാക്കുന്നതിൽ നിർണായക…

Read More

വിരുദ്ധ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് കരുതിയില്ല; അനിൽ ബിജെപിയിലേക്ക് പോയതിൽ ദുഃഖമുണ്ടെന്ന് തരൂർ

എകെ ആന്‍റണിയുടെ മകനും കോണ്‍ഗ്രസ് ഐടി സെല്‍ മുന്‍ തലവനുമായ അനിൽ ആന്‍റണി ബിജെപിയിലേക്ക് പോയതിൽ ദു:ഖമുണ്ടെന്ന് ശശി തരൂർ എംപി. സ്വയം തീരുമാനം എടുക്കാൻ അനിലിന് സ്വാതന്ത്ര്യം ഉണ്ട്, പക്ഷേ ആശയപരമായി തീർത്തും വിരുദ്ധമായ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് കരുതിയില്ലെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും നിരവധി പേർ കർണാടകയിൽ ബിജെപി ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് വന്നിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടിക്ക് ഗുണമാകുമെന്നും ശശി തരൂര്‍ പറഞ്ഞു. കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ ബിജെപി…

Read More

അപമാനിച്ചത് ശരിയായില്ല; കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റെന്ന് തരൂർ

കോൺഗ്രസിൻറെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിക്കെതിരെ ശശി തരൂർ. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂർ തുറന്ന് പറഞ്ഞു. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ ചെയ്യരുതെന്നും തരൂർ കൂട്ടിച്ചേർത്തു. കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗത്തിൽ അവസരം കിട്ടാത്തതിൽ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ശശി തരൂർ, കെ മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുറന്ന് അടിക്കുകയാണ്….

Read More

അംഗത്വം തന്നെ വേണം; കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ടെന്ന് ശശി തരൂർ

കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂർ  സ്വീകരിച്ചേക്കില്ല. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിർ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിന്റെ നീക്കം അതേസമയം പ്രവർത്തക സമിതി അംഗം ആകാൻ മത്സരം വേണമെന്ന നിലപാട് തരൂർ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ മത്സരിക്കാനില്ല. തന്നെ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു

Read More

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂരും മനീഷ് തിവാരിയും ഹൂഡയുമടക്കം പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. വിമത ശബ്ദമുയർത്തിയവരും മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദേശത്തിന് സാധ്യതയേറി. പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയിലുണ്ടാകും. സമിതിയംഗങ്ങളെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തും. വേണ്ടിവന്നാൽ മത്സരം നടത്താൻ തയാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.

Read More

ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂ; ബിബിസി ഓഫിസ് പരിശോധനയ്‌ക്കെതിരെ തരൂർ

ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ശശി തരൂർ എംപി. ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’  തരൂർ ട്വീറ്റ് ചെയ്തു….

Read More

ഗുജറാത്ത് കലാപം മറക്കണമെന്ന് പറഞ്ഞിട്ടില്ല; ശശി തരൂർ

ഗുജറാത്ത് കലാപം മറന്ന് മുന്നോട്ട് പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ഗുജറാത്ത് കലാപത്തിന്റെ മുറിവുകൾ പൂർണ്ണമായും ഉണങ്ങിയിട്ടില്ല. പക്ഷേ, ഈ വിഷയത്തിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചിരിക്കെ ഇനിയും ഇത് ചർച്ച ചെയ്യുന്നതുകൊണ്ട് നമ്മൾ കാര്യമായൊന്നും നേടാൻ പോകുന്നില്ല. നമ്മുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റ് നിരവധി വിഷയങ്ങൾ നിലവിലുണ്ട്’, ഒരു ഒൺലൈൻ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. മതേതര ക്യാമ്പിലുള്ള ചിലരാണ് തന്റെ അഭിപ്രായങ്ങൾ വളച്ചൊടിക്കുന്നതെന്ന് തരൂർ…

Read More

മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ?; ചെന്നിത്തലയ്ക്ക് മറുപടി നൽകി ശശി തരൂർ

മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി തരൂർ . ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുന്നുെവെന്നും തരൂർ പറഞ്ഞു. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂർ തിരിച്ചടിച്ചു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി…

Read More

ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി; എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു; വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘തറവാടി നായർ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുകൾ ഉണ്ടാകുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശശി തരൂർ എംപി ഡൽഹി നായരല്ല, കേരളപുത്രനും വിശ്വപൗരനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. തരൂർ…

Read More

തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ് തരൂര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്ന വാദം തരൂര്‍ ആവര്‍ത്തിച്ചു. ഇതിനിടെ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. തരൂരിനെ വിശ്വപൗരനെന്ന് വിശേഷിപ്പിച്ച അദ്ദേഹം എല്ലാ…

Read More