
‘സംരംഭകര്‍ക്ക് കേരളം ചെകുത്താന്റെ സ്വന്തം നരകം’: ശശി തരൂര്‍
ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളം സംരംഭകര്‍ക്ക് ‘ചെകുത്താന്റെ സ്വന്തം നരക’മാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. എന്നാല്‍ സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണെന്നും തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് സംരംഭകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. പണം മുടക്കി സംരംഭം…