‘താന്‍ വര്‍ഗീയവാദിയല്ല, ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ല’ : മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ശശി തരൂര്‍

താന്‍ വര്‍ഗീയവാദിയല്ലെന്നും ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും ശശി തരൂര്‍ എംപി. ഇസ്രയേല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 15 വര്‍ഷമായി ജനങ്ങള്‍ക്ക് തന്റെ നിലപാട് അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ പ്രസംഗം യൂട്യൂബില്‍ പരിശോധിക്കാം. ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണോ വേണ്ടത്. അതോ ഒരു മതം, ഒരു ജാതി, ഒരു നേതാവ് അങ്ങനെ ഒരു ഭരണമാണോ? വേണ്ടതെന്നും തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസ് 20 സീറ്റ് ആഗ്രഹിക്കുന്നത് ഡല്‍ഹിയില്‍…

Read More

‘താൻ മത്സരിക്കുന്നത് എതിരാളിയെ നോക്കിയല്ല, ആര് വന്നാലും വിജയം ഉറപ്പ്’; ശശി തരൂർ

എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും ആര് മത്സരിച്ചാലും കുഴപ്പമില്ലെന്നും ശശി തരൂർ പറഞ്ഞു. പത്മജയുടെത് വ്യക്തിപരമായ തീരുമാനമാണെന്നും കെ മുരളീധരൻ ഇപ്പോഴും പാര്‍ട്ടിയുടെ കൂടെയുണ്ടല്ലോയെന്നും തരൂർ പറഞ്ഞു. 15 വർഷമായി ഇവിടെയുള്ളയാണ് താനെന്നും അതുകൊണ്ടാണ് പ്രത്യേക സ്വീകരണമെല്ലാം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍…

Read More

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ തന്നെ; പ്രഖ്യാപനം സമരാഗ്നി സമാപന സമ്മേളന വേദിയിൽ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു . ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോൺ​ഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാ​ഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. സം​ഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്. ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ നിർത്തുമ്പോൾ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. 20 മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു. യുഡിഎഫിൽ സീറ്റ് വിഭജനം…

Read More

‘ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ല, ഇനി വീഴ്ചയുടെ സമയം’; ശശി തരൂർ

ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് ഇപ്പോഴുള്ള ശ്രമം. കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് ഇത്തവണ കിട്ടില്ല. ബി.ജെ.പിക്ക് ഇനി വീഴ്ചയുടെ സമയമാണെന്നും ശശി തരൂർ പറഞ്ഞു. കൊല്ലത്ത് കോൺഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭജാഥയിലാണ് ശശി തരൂരിന്റെ പരാമർശം. കേന്ദ്ര സർക്കാറിന്റെ കഴിവില്ലായ്മ ജനങ്ങൾക്ക് ബോധ്യമായി തുടങ്ങി. അത് തുറന്നുകാട്ടുന്നതാണ് കോൺഗ്രസിന്റെ സമരാഗ്‌നി. മോദിയുടെ ഭരണത്തിൽ ഉണ്ടായത് തൊഴിൽ നഷ്ടം മാത്രമാണ്. ജനാധിപത്യത്തെ മോദി സർക്കാർ…

Read More

തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാമക്ഷേത്രത്തിൽ പോകും; വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ല; ശശി തരൂർ

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രിയായതിനാൽ ആ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്  ഈ ചടങ്ങിന്റെ പേരിൽ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും ശശി തരൂർ എം.പി.പുരോഹിതർ നേതൃത്വം നൽകേണ്ടതിന് പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്.  കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ടെന്നും താൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ലെന്നും പ്രാർത്ഥിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം പൂർണമായിട്ടില്ല. ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.  തെരഞ്ഞെടുപ്പിന് ശേഷം…

Read More

പ്രതിഷേധം ചെയ്യുന്നത് ജനാധിപത്യ അവകാശം; ഇതു തീരെ ശരിയായില്ല: രാഹുലിന്റെ അറസ്റ്റിനെതിരെ ശശി തരൂര്‍

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂര്‍. പ്രതിഷേധം ചെയ്യുന്നത് ജനാധിപത്യ അവകാശമാണെന്നും ഇതു തീരെ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇതു തീരെ ശരിയായില്ല എന്നതില്‍ ഒരു സംശയവുമില്ല. പ്രതിഷേധം ചെയ്യുന്നത് ജനാധിപത്യ അവകാശമാണ്. അവരും പ്രതിപക്ഷത്ത് ഇരുന്നിട്ടുണ്ട്. അവരും ഇതിനെക്കാൾ ചെയ്തിട്ടുണ്ട്. ഒരു ക്രിമിനലിനെ പോലെ, പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിൽ വളഞ്ഞുനിന്ന് കൊണ്ടുപോകുന്നതിൽ അർഥമില്ല. അവര്‍ പ്രകോപനമാണ് ആഗ്രഹിക്കുന്നത്. നമ്മൾ ഇതിനെയൊക്കെ ജനാധിപത്യരീതിയിലാണ്…

Read More

‘ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല’; ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ

കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് ഒ രാജഗോപാൽ പറ‍ഞ്ഞു. പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു അവാർഡ്ദാന ചടങ്ങിലായിരുന്ന ഒ രാജ​ഗോപാലിന്റെ പ്രതികരണം.

Read More

‘നിയമപ്രകാരം ചില അവകാശങ്ങളുണ്ട്’; ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ശശി തരൂർ

ഗവർണർക്കെതിരായ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ചാൻസലറെന്ന നിലയിൽ നിയമപ്രകാരം ഗവർണർക്ക് ചില അവകാശങ്ങളുണ്ട്. നിയമം മാറ്റുന്നത് വരെ ഗവർണർക്ക് അവകാശങ്ങൾ ഉപയോഗിക്കാം. തർക്കം വന്നാൽ കോടതിയിൽ പോകാം വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകാം. അത് ഗവർണറും എസ്എഫ്‌ഐയും തമ്മിലുള്ള വിഷയമാണ്. പ്രതിഷേധിച്ചവരെ മർദിച്ചുവെന്ന ആരോപണത്തിൽ എല്ലാവരെയും നോക്കുകയാണ് പൊലീസിൻറെ ജോലി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുകയല്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി…

Read More

എസ്എഫ്ഐ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിഷയത്തിൽ ഗവർണറെ പിന്തുണച്ചുകൊണ്ടാണ് എക്സ് പ്ലാറ്റ്ഫോമിൽ ശശി തരൂരിെൻറ പ്രതികരണം. ഗവർണറെ തടഞ്ഞത് എസ്എഫ്ഐ ഗുണ്ടകളാണെന്നും മാനംകെട്ട പ്രവർത്തിയാണെന്നും ശശി തരൂർ വിമർശിച്ചു. സംഭവത്തിൽ കാറിൽനിന്നും ഇറങ്ങി പ്രതിഷേധിച്ച ഗവർണറുടെ രോഷം മനസിലാക്കാവുന്നതാണെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പൊലീസ് നിയമലംഘനത്തിന് ഏജന്റുമാരാകുന്നുവെന്നും ശശി തരൂർ വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യാൻ അനുവദിക്കുന്നതിനിടെയാണ് ഗവർണറെ…

Read More

മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരിച്ചുവരും; ശശി തരൂർ

ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ. അടുത്ത തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷത്തോടെ മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരികെവരുമെന്ന് അദ്ദേഹം പറഞ്ഞു.  ‘മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. അവർക്കെതിരെ ഉയർന്ന ആരോപണങ്ങളും പുറത്താക്കലും അവരെ കൂടുതൽ ശക്തയാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ മഹുവ മൊയ്ത്ര കൂടുതൽ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും’, ശശി തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പിന് എട്ട് മാസങ്ങൾ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള…

Read More