‘തെറ്റിദ്ധാരണ ഒഴിവാക്കണം, ഒന്നും മനപൂർവ്വമായിരുന്നില്ല’; പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് തരൂർ

തെരഞ്ഞെടുപ്പ് കാലത്തെ വാക്‌പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് ശശി തരൂർ എംപി. പ്രചാരണ കാലത്തെ പരാമർശങ്ങളൊന്നും മനപൂർവ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂർ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമർശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യൻറെ മറുപടി. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്, ഇവിടെ പന്ന്യന് എന്തുകാര്യം, ജയിക്കുമെന്നൊക്കെ പറയാനുള്ള ധൈര്യം പന്ന്യൻ രവീന്ദ്രനുണ്ടായല്ലോ എന്നെല്ലാമുള്ള തരൂരിൻറെ പരാമർശങ്ങളാണ് പന്ന്യനെ വേദനിപ്പിച്ചത്. പ്രചാരണ വേദിയിലെ രാഷ്ട്രീയ വിവാദമായി അത് മാറി. വോട്ടെടുപ്പ് ദിവസത്തോട് അടുപ്പിച്ച് പന്ന്യനും…

Read More

‘ഞാൻ ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാൾ, തരൂരിനെ പോലെ പൊട്ടി വീണതല്ല’; പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. 40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തരൂരിനെ പോലെ പൊട്ടി വീണതല്ല, അദ്ദേഹം ഇടയ്ക്ക് വന്നു പോകുന്നത് പോലെയല്ല, ഞാൻ ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പന്ന്യന് എന്ത് ധൈര്യമെന്നാണ് തരൂർ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാൻ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാൻ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. അത് തന്നെയാണ്…

Read More

തിരുവനന്തപുരം ആരുടേയും സ്വകാര്യ സ്വത്തല്ല: അഹങ്കാരം വേണ്ടെന്ന് തരൂരിനോട് കടകംപള്ളി

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കടകംപള്ളി രംഗത്തെത്തിയത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും തരൂരിന് ഇത്രയും അഹങ്കാരം വേണ്ടെന്നുമാണ് കടകംപള്ളി പറഞ്ഞത്.  കടകംപള്ളി സുരേന്ദ്രൻ്റെ വാക്കുകൾ ‘ഇത്രയും arrogance വേണ്ട ശ്രീ തരൂര്‍. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ല. കഴിഞ്ഞ 40 കൊല്ലമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്, താങ്കള്‍ എം പി ആകുന്നതിനും മുമ്പ് ഈ അനന്തപുരിയുടെ സാരഥിയായ വ്യക്തിയാണ്…

Read More

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരം ശശി തരൂരും പന്ന്യൻ രവീന്ദ്രനും തമ്മിൽ ; ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല, പന്ന്യന്റെ പ്രസ്താവന തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഐഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ…

Read More

രാജീവ് ചന്ദ്രശേഖർ നൽകിയ പരാതി; ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ ആരോപണത്തിൽ പൊലീസ് നടപടി. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

ശശി തരൂർ തനിക്കെതിരെ നടത്തിയത് നിലവാരം കുറഞ്ഞ പരാമർശമെന്ന് പന്ന്യൻ; മറുപടിയുമായി തരൂർ

തനിക്ക് എതിരെ നിലവാരം കുറഞ്ഞ പ്രസ്താവന തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ നടത്തിയത് അഹങ്കാരം കൊണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ. വോട്ട് ഭിന്നിപ്പിക്കാനുള്ള തരൂരിന്‍റെ ശ്രമം സോപ്പുകുമിളയായെന്നും പന്ന്യൻ പറഞ്ഞു.  തെരഞ്ഞെടുപ്പിൽ പന്ന്യന് എന്തു കാര്യമെന്നാണ് ശശി തരൂർ ചോദിച്ചത്. തരൂർ വലിയ ആളൊന്നൊക്കെയാണ് പറയുന്നത്.  ഇത് കേട്ടപ്പോൾ അദ്ദേഹം ഒന്നുമല്ലെന്ന് മനസിലായെന്ന് പന്ന്യൻ പറഞ്ഞു. എൽഡിഎഫിന് മൂന്നാം സ്ഥാനമെന്ന് സ്ഥിരമായി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൽഡിഎഫാണെന്ന് പന്ന്യൻ പറഞ്ഞു.   തീരദേശ – ന്യൂനപക്ഷ വോട്ടുകൾ…

Read More

രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാട്ടി ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിവാദ പരാമർശം. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്കും സമുദായ നേതാക്കൾക്കും പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെആർ പത്മകുമാർ,…

Read More

രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം; തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ ഉന്നയിച്ച ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തീരപ്രദേശങ്ങളിൽ പണം നൽകി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്നും കമ്മിഷൻ നിർദ്ദേശം നൽകി. അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നൽകി. അതേസമയം ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് തരൂരിന്റെ പ്രതിനിധി വിശദീകരണം നൽകി. നേരത്തെ രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിലും ഇക്കാര്യം…

Read More

തരൂരിന്റെ ഭാഷ അഹങ്കാരം നിറഞ്ഞത്; രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ

തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ. ഇടത് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജിആര്‍ അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഒറ്റപ്പെട്ടു പോയ സ്ഥാനാർത്ഥിയാണ് തരൂർ. മണ്ഡലത്തിൽ വിപുലമായ പ്രചാരണമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി തലസ്ഥാനത്ത് എൽഡിഎഫ് നടത്തുന്നത്. ശശി തരൂർ ആർഎസ്എസ് മനസ്സുള്ള കോൺഗ്രസുകാരനാണ്. ഒന്നാന്തരം ആർഎസ്എസുകാരനായ കോൺഗ്രസുകാരനാണ്, വാക്കുകളിലും പ്രവർത്തിയിലും…

Read More

തരൂരിന്റെ ഭാഷ അഹങ്കാരം നിറഞ്ഞത്; രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ

തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ. ഇടത് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജിആര്‍ അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഒറ്റപ്പെട്ടു പോയ സ്ഥാനാർത്ഥിയാണ് തരൂർ. മണ്ഡലത്തിൽ വിപുലമായ പ്രചാരണമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി തലസ്ഥാനത്ത് എൽഡിഎഫ് നടത്തുന്നത്. ശശി തരൂർ ആർഎസ്എസ് മനസ്സുള്ള കോൺഗ്രസുകാരനാണ്. ഒന്നാന്തരം ആർഎസ്എസുകാരനായ കോൺഗ്രസുകാരനാണ്, വാക്കുകളിലും പ്രവർത്തിയിലും…

Read More