
വിനേഷ് ഫോഗട്ട് രാജി വെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി
ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യത കൽപിക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് രാജി വെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി രംഗത്ത്. ഈ വ്യവസ്ഥിതിയിൽ അവർ മനുമടുത്തിരിക്കുന്നു എന്നാണ് തരൂർ ഹിന്ദിയിൽ എക്സിൽ കുറിച്ചത്. അതേസമയം വിനേഷ ധീരതയുടെയും ശക്തിയടെയും പര്യായമാണെന്നായിരുന്നു കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്. ”ഈ പെൺകുട്ടി നമ്മടെ വ്യവസ്ഥിതിയിൽ മനംമടുത്തിരിക്കുന്നു. അവൾ വ്യവസ്ഥിതയോട് പൊരുതി മടുത്തിരിക്കുന്നു.”-എന്നാണ് ശശി തരൂർ എക്സിൽ കുറിച്ചത്. ഗുസ്‍തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ…