
വാർത്തകൾ ഒറ്റനോട്ടത്തിൽ
ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കും. വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയുടേതാണ് പ്രതികരണം. കൂടാതെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. അതേസമയം കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. ………………………………… പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്ക്. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പോലീസുകാരന്…