
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാറാലിയുമായി മുസ്ലിം ലീഗ്; ശശി തരൂർ എം.പി മുഖ്യാതിഥി
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി മുസ്ലിം ലീഗ്. ഈ മാസം 26ന് കോഴിക്കോടാണ് റാലി നടത്തുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി മുഖ്യാതിഥി ആയി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘ ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി….