നവീൻ ബാബു വിഷയം; അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ പി ശശി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി വി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. നവീൻ ബാബുവുമായി ബന്ധപ്പെടുത്തി അൻവർ ഉന്നയിച്ചത് നുണകളും ദുരാരോപണങ്ങളുമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെയ്സ്ബുക്കിലൂടെ പി ശശി വ്യക്തമാക്കി. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ മാത്രം പറഞ്ഞ് നിലനില്‍ക്കേണ്ട ഗതികേടിലാണ് നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പി ശശി കുറ്റപ്പെടുത്തുന്നു. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍…

Read More

വക്കീൽ നോട്ടീസിന് മറുപടിയില്ല; അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി

പിവി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നല്കാത്തതിനെ തുടർന്നാണ് നടപടി. ശശിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. നേരത്തെ തന്നെ പിവി അൻവറിൻ്റെ ആരോപണങ്ങൾക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു…

Read More