പാറശാല ഷാരോൺ രാജ് വധക്കേസ് ; കേസിൽ അന്തിമ വാദം പൂർത്തിയായി , വിധി തിങ്കളാഴ്ച

തിരുവനന്തപുരം പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി 20ന്. ശിക്ഷയിൻമേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്കുശേഷമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്. ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ ചിന്തയാണെന്നും സ്‌നേഹം നടിച്ചാണ് കൃത്യം ചെയ്തതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ അനുവദിച്ചില്ലെന്നും ഇതോടെയാണ് കൊലയ്ക്കു നിർബന്ധിതയായതെന്നും പ്രതിഭാഗം വാദിച്ചു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഷാരോൺ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ ആരോപണമുയർത്തി. രാവിലെ 11ഓടെയാണ് കോടതിയിൽ അന്തിമവാദം ആരംഭിച്ചത്. ശിക്ഷയെപ്പറ്റി…

Read More