ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി ഇന്നില്ല, വാദം നടക്കും

പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക. വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷസംബന്ധിച്ച വാദം കോടതി കേള്‍ക്കും. പ്രോസിക്യൂഷനും തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ അവസരം നല്‍കിയേക്കും. ആണ്‍സുഹൃത്തായ മുര്യങ്കര ജെ.പി. ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജി(23)നെ വീട്ടിലേക്കു വിളിച്ചുവരുത്തി…

Read More

ഷാരോൺ വധക്കേസ്; വിചാരണ ഒക്ടോബർ ഒന്നു മുതൽ

പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേസിൽ ഹൈക്കോടതി ജാമ്യത്തിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച് കേൾപ്പിച്ചത്. അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികൾ കുറ്റം നിഷേധിച്ചു. കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെൺസുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. സംഭവത്തെ…

Read More

ഷാരോൺ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റില്ല; ഗ്രീഷ്മയുടെ ആവശ്യം സുപ്രീം കോടതി തള്ളി

പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ദിപാങ്കർ ദത്തയാണ് ഹർജി തള്ളിയത്. ഷാരോൺ വധക്കേസിന്റെ വിചാരണ കേരളത്തിൽ നടത്തുന്നതിനുള്ള എതിർപ്പ് വിചാരണ കോടതിയിൽ വാദിക്കാമെന്ന് ഗ്രീഷ്മ ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതി തീർപ്പാക്കിയ കേസിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനാലാണ് ട്രാൻസ്ഫർ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ്…

Read More

ഷാരോൺ കൊലക്കേസ്; പ്രതി വിഷ്ണുവിന്റെ ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

തൃശ്യൂർ മുല്ലശ്ശേരിയില്‍ ആര്‍എസ്‌എസ്‌ പ്രവർത്തകനായിരുന്ന ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. കേസിൽ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വർഷമായിട്ടാണ് കേരള ഹൈക്കോടതി വിധിച്ചത്. കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്‍റെ മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്….

Read More

ഷാരോൺ വധം; ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവൻറെയും ജാമ്യ ഹർജികൾ തളളി

പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ  കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവൻറെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിൽ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്.  അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.  തെളിവു നശിപ്പിച്ചെന്ന  കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും  വാദം. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.  ഷാരോണുമായി…

Read More

ഷാരോൺ കൊലക്കേസ്; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് സംശയം, ഗ്രീഷ്മയുടെ വീടിൻറെ പൂട്ട് പൊളിച്ച നിലയിൽ

പാറശ്ശാല ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിൻറെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പൊലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്‌നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. അതേസമയം, പൊലീസ് കസ്റ്റഡിൽ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള…

Read More

ഷാരോൺ വധം; ഗ്രീഷ്മ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം…

Read More

ഷാരോൺ വധക്കേസ്; വിഷക്കുപ്പി വീടിനു സമീപത്തെ കാട്ടിൽനിന്നു കണ്ടെടുത്തു, അമ്മാവനുമായി തെളിവെടുപ്പ്

പാറശാല ഷാരോൺ വധക്കേസിൽ നിർണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. രാമവർമ്മൻ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിൻറെ കുടുംബം ഉറപ്പിച്ച്…

Read More

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ഷാരോണിന് നല്‍കിയ കഷായത്തില്‍ കലര്‍ത്തിയ വിഷത്തിന്റെ കുപ്പി കണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനുശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും. കൊലപാതകം ആസൂത്രണം ചെയ്തത് ഗ്രീഷ്മ ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച…

Read More

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കാമുകി ഗ്രീഷ്മ അറസ്റ്റിൽ

പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നൽകി. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ…

Read More