
ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് തിരുവനന്തപുരം വഴി; കൊച്ചി നെടുമ്പാശ്ശേരി രണ്ടാമത്
യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ കണക്ക് പ്രകാരം ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഇതേ കാലയളവില്‍ 88,689 പേര്‍ യാത്ര ചെയ്ത കൊച്ചി വിമാനത്താവളമാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് 77,859 യാത്രക്കാര്‍ സഞ്ചരിച്ച ഡല്‍ഹിയാണ്. ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ…