
ഷാർജ കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ പലസ്തീൻ അതിഥി രാജ്യം
പതിനൊന്നാമത് ഷാർജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻറെ തീയതി പ്രഖ്യാപിച്ചു. ഒക്‌ടോബർ ആറു മുതൽ 12 വരെ സഹിയ സിറ്റി സെൻററിലാണ് ചലച്ചിത്രോത്സവം നടക്കുക. പലസ്തീനാണ് ഇത്തവണത്തെ അതിഥി രാജ്യം. സിംബാബ്‌വെ ആദ്യമായി പങ്കെടുക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 18 രാജ്യങ്ങളിൽ നിന്നുള്ള 98 സിനിമകൾ പുതിയ പതിപ്പിൽ പ്രദർശിപ്പിക്കും. പുതുതലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ പിന്തുണക്കാനും സർഗാത്മക സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ…