ഷാർജ സ്കൈ അഡ്വഞ്ചേഴ്സ് പാരാഗ്ലൈഡിങ് സെന്റർ തുറന്നു

ഷാർജ സ്കൈ അഡ്വഞ്ചേഴ്സ് പാരാഗ്ലൈഡിങ് സെന്റർ സഞ്ചാരികൾക്കായി തുറന്നു. തിങ്കളാഴ്ച മുതൽ പാരാഗ്ലൈഡിങ്ങ് ചെയ്യാം. ഷാർജ നിക്ഷേപ വികസന വകുപ്പിനു കീഴിലാണ് രാജ്യത്തെ ആദ്യ ലൈസൻസുള്ള പാരാ​ഗ്ലൈഡിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര പാരാ​ഗ്ലൈഡിങ് ചാംപ്യൻഷിപ്പോടെയാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുക. ഷാർജയുടെ മധ്യമേഖലയിൽ അൽ ഫയ റിട്രീറ്റിനു സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. ഷാർജയിലെ സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം. 

Read More

ഷാർജ പൊലീസിന്റെ ആംബുലൻസുകൾ രാജ്യത്ത് എല്ലായിടത്തും

ഷാർജ പൊലീസിൻറെ ആംബുലൻസുകൾ ഇനി യു.എ.ഇയിൽ എല്ലായിടത്തും സൗജന്യമായി എത്തും. പരിക്കേറ്റവരെയും രോഗികളെയും യു.എ.ഇയിലുടനീളമുള്ള ഏതു സ്ഥലത്തും സൗജന്യമായി എത്തിക്കുന്ന ആംബുലൻസ് സംവിധാനം വികസിപ്പിച്ചെടുക്കാൻ പൊലീസിനോട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു. എമിറേറ്റിൻറെ ദേശീയ ആംബുലൻസുകളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള കാലതാമസം ഉണ്ടായാലാണ് ഷാർജ പൊലീസ് ആംബുലൻസിൻറെ സഹായം ലഭിക്കുക. സോഷ്യൽ സർവിസ് ഡിപ്പാർട്‌മെൻറിൻറെ ഏകോപനത്തോടെയാണ് ഷാർജ പൊലീസ് ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. 

Read More

ഷാർജ പൊലീസിന്റെ ആംബുലൻസുകൾ രാജ്യത്ത് എല്ലായിടത്തും

ഷാർജ പൊലീസിൻറെ ആംബുലൻസുകൾ ഇനി യു.എ.ഇയിൽ എല്ലായിടത്തും സൗജന്യമായി എത്തും. പരിക്കേറ്റവരെയും രോഗികളെയും യു.എ.ഇയിലുടനീളമുള്ള ഏതു സ്ഥലത്തും സൗജന്യമായി എത്തിക്കുന്ന ആംബുലൻസ് സംവിധാനം വികസിപ്പിച്ചെടുക്കാൻ പൊലീസിനോട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു. എമിറേറ്റിൻറെ ദേശീയ ആംബുലൻസുകളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള കാലതാമസം ഉണ്ടായാലാണ് ഷാർജ പൊലീസ് ആംബുലൻസിൻറെ സഹായം ലഭിക്കുക. സോഷ്യൽ സർവിസ് ഡിപ്പാർട്‌മെൻറിൻറെ ഏകോപനത്തോടെയാണ് ഷാർജ പൊലീസ് ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. 

Read More

ആഗോള ടൂറിസത്തിൽ പരിസ്ഥിതിക്ക് പ്രാധാന്യം ;ഷാർജയെ ഹരിതാഭമാക്കി നൂറു മരങ്ങൾ നട്ട് കായികതാരങ്ങൾ

ഷാ​ർ​ജ : പരിസ്ഥിതിയെ പരിപാലിച്ചും പുഷ്ടിപ്പെടുത്തിയും ഷാർജ . പരിസ്ഥിതി സംസാരക്ഷണത്തിനു കരുത്ത് പകർന്നു കൊണ്ട് ഷാർജയിലെ കായിക താരങ്ങൾ ഷാ​ർ​ജ​യി​ൽ നൂ​റു മ​ര​ങ്ങ​ൾ ന​ട്ടു. വനവത്കരണം പ്രോത്സാഹിപ്പിച്ചുകൊണ്ട് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഗോ​ള ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ന​ഗ​ര​ങ്ങ​ളു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന​തി​ൽ പ​രി​സ്ഥി​തി പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന്​ എ​സ്‌.​സി.‌​ഡി.‌​ടി.‌​എ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ജാ​സിം അ​ൽ മി​ദ്‌​ഫ പ​റ​ഞ്ഞു.ഷാ​ർ​ജ പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല അ​തോ​റി​റ്റി​യു​ടെ​യും യു.​ഐ.​എം എ​ഫ്1-​എ​ച്ച് ടു ​ഒ വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഷാ​ർ​ജ…

Read More

ഷാർജ ഷോപ്പിംങ്ങ് പ്രമോഷനിൽ വൻ ജന പങ്കാളിത്തം

ഷാർജ : ആയിരത്തിലേറെ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഷാർജ ഷോപ്പിംങ്ങ് പ്രമോഷനിൽ വൻ ജന പങ്കാളിത്തം. വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് 75% വരെ വിലകുറവിലാണ് ഉൽപ്പന്നങ്ങൾ ലഭിക്കുന്നത് . വസ്ത്രങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഗൃഹോപകരണങ്ങൾ തുടങ്ങിയവയിൽ വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഒട്ടേറെ സമ്മാനപദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഷാർജ ഷോപ്പിംങ്ങ് പ്രമോഷൻസ് അടുത്തവർഷം ജനുവരി 29 വരെ ഉണ്ടാകും ആഗോള വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ക്രിസ്തുമസ് പുതുവത്സരാ അവധിക്കാലത്ത് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമായി യുഎഇ മാറുമെന്ന്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. …………………………………….. കേന്ദ്രസർക്കാരിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം. സാമ്പത്തിക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്; എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന്…

Read More

ഷാർജയിൽ പുതിയ റൗണ്ട് എബൗട്ട് തുറന്നു – അൽ സുയോ തിലാൽ, അൽ റഖിബ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കും

യു എ ഇ : ഷാർജയിലെ ഗതാഗത സൗകര്യം വർധിപ്പിച്ച് ആർ ടി എ. ഷാർജ എമിറേറ്റിൽ പുതിയ റൗണ്ട് എബൗട്ട് ഗതാഗതത്തിനായി തുറന്നതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റിലെ പുതിയ റൗണ്ട് എബൗട്ട് സമീപ പ്രദേശങ്ങളായ അൽ സുയോ തിലാൽ, അൽ റഖിബ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ഷാർജ എമിറേറ്റിലെ താമസക്കാരുടെ ജീവിതം സുഗമമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കിയത്.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയിൽ ഔപചാരിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. …………………………… അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. …………………………… വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി….

Read More

ഷാർജയിലെ ഗോഡൗണിൽ ഇന്ന് തീ പടർന്നു ; ആളപായമില്ല

യു എ ഇ : ഷാർജയിലെ ഇൻഡസ്‌ട്രിയൽ ഏരിയയിൽ ഇന്ന് രാവിലെ ഉണ്ടായ തീ പിടുത്തം അരമിക്കൂറിനുള്ളിൽ നിയന്ത്രണവിധേയമാക്കി. ഇൻഡസ്ട്രിയൽ ഏരിയ 6 ലെ ഗോഡൗണിലാണ് രാവിലെ 7. 15 ന് തീപിടുത്തമുണ്ടായത്. ആളപായങ്ങൾ ഉണ്ടായില്ല. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഗോഡൗണിലെ തീപിടുത്തത്തെത്തുടർന്ന് ഷാർജ സിവിൽ ഡിഫൻസിലേക്ക് അറിയിപ്പ് ലഭിച്ച ഉടനെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട സാധ്യതകൾ കണക്കിലെടുത്ത് ആംബുലൻസുകളും സംഭവ സ്ഥലത്തു എത്തിച്ചിരുന്നു. എന്നാൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്ന് ആംബുലൻസ്…

Read More

ഷാർജയിലെ കടകളിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കിത്തുടങ്ങി

ഷാർജയിലെ കടകളിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കിത്തുടങ്ങി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫിൽസ് വീതമായിരിക്കും ഈടാക്കുക. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകൾ എമിറേറ്റിൽ നിരോധിക്കുന്നതിന് മുന്നോടിയായാണ് അവയ്ക്ക് പണം ഈടാക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അധികൃതർ അറിയിപ്പ് നൽകിയിരുന്നു. 2024 ജനുവരി ഒന്ന് മുതൽ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂർണമായി നിരോധിക്കും. ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി…

Read More