വയോജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ഷാർജ

പ്രായമായവർക്ക് സൗജന്യ വൈദ്യ ചികിത്സാ സേവനങ്ങൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. ഷാർജ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വയോജനങ്ങൾക്ക് സമ്പൂർണ ചികിത്സ സൗജന്യമായി ലഭ്യമാണെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഷാർജ വാർത്തവിതരണ അതോറിറ്റിയുടെ ഡയറക്ട്‌ലൈനിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റിലെ പ്രായമായവരുടെ ആശുപത്രി പ്രവേശനം മുതൽ ഡിസ്ചാർജ് വരെയുള്ള എല്ലാ ചെലവുകളും സൗജന്യമായിരിക്കും. സോഷ്യൽ സർവിസ് ഡിപ്പാർട്‌മെൻറ്, ഷാർജ പൊലീസ് ജനറൽ കമാൻഡ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി…

Read More

പറന്നുയർന്ന വിമാനത്തിൽ പുക; കൊച്ചി-ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചറക്കി

കൊച്ചി നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി. അതേസമയം, കരിപ്പൂരിൽ…

Read More

ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു

ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു. ആഗസ്റ്റ് നാല് മുതലാണ് ഫെറി സർവീസ് വീണ്ടും തുടങ്ങുക. കോവിഡിനെ തുടർന്ന് 2019 ൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ദുബൈയിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജയിലെ അക്വേറിയം സ്റ്റേഷനുമിടക്കാണ് ഫെറി സർവീസ് നടത്തുന്നത്. റോഡിൽ ഗതാഗത തിരക്കേറിയ സമയത്ത് ഇരു എമിറേറ്റിനുമിടക്ക് യാത്ര ചെയ്യേണ്ടവർക്ക് ആശ്വാസമാണ് ഈ ജലപാത യാത്ര. 35 മിനിറ്റുകൊണ്ട് ദുബൈയിൽനിന്ന് ഷാർജയിലെത്താം. തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളിൽ എട്ട് സർവീസുണ്ടാകും. വെള്ളി, ശനി,…

Read More

ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു

ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു. ആഗസ്റ്റ് നാല് മുതലാണ് ഫെറി സർവീസ് വീണ്ടും തുടങ്ങുക. കോവിഡിനെ തുടർന്ന് 2019 ൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ദുബൈയിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജയിലെ അക്വേറിയം സ്റ്റേഷനുമിടക്കാണ് ഫെറി സർവീസ് നടത്തുന്നത്. റോഡിൽ ഗതാഗത തിരക്കേറിയ സമയത്ത് ഇരു എമിറേറ്റിനുമിടക്ക് യാത്ര ചെയ്യേണ്ടവർക്ക് ആശ്വാസമാണ് ഈ ജലപാത യാത്ര. 35 മിനിറ്റുകൊണ്ട് ദുബൈയിൽനിന്ന് ഷാർജയിലെത്താം. തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളിൽ എട്ട് സർവീസുണ്ടാകും. വെള്ളി, ശനി,…

Read More

ഹിജ്റ പുതുവർഷം: ഷാർജയിൽ ജൂലൈ 20-നും അവധി

ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് ഷാർജയിൽ 2023 ജൂലൈ 20, വ്യാഴാഴ്ച കൂടി അവധിയായിരിക്കുമെന്ന് ഷാർജ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഷാർജ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഷാർജയിലെ പൊതു മേഖലയിൽ 2023 ജൂലൈ 20-ന് ആരംഭിക്കുന്ന…

Read More

ഷാ​ർ​ജ സു​ൽ​ത്താ​ന്‍റെ 82ാമ​ത്​ ഗ്ര​ന്ഥം പു​റ​ത്തി​റ​ക്കി

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഏറ്റവും പുതിയ ചരിത്ര ഗ്രന്ഥം പുറത്തിറക്കി. ഷാർജയിലെ ദർ അൽ ഖാസിമി പബ്ലിക്കേഷനാണ് ‘ഹിസ്റ്ററി ഓഫ് ദി നബാനി കിങ്‌സ് 1154-1122’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. സുൽത്താനേറ്റ് ഒമാനിൻറെയും പരിസര പ്രദേശങ്ങളുടെയും അഞ്ചു നൂറ്റാണ്ടുകാലത്തെ ചരിത്രം വിവരിക്കുന്നതാണ് ഗ്രന്ഥം. ചരിത്രം, ജീവചരിത്രം, അന്വേഷണം, സാഹിത്യം തുടങ്ങി അറിവിൻറെ വിവിധ മേഖലകളിൽ വ്യാപരിക്കുന്ന സുൽത്താൻറെ പുസ്തക പരമ്പരകളിൽ 82ാമത്തേതാണിത്. ഇതിൽ പലതും 20ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Read More

പൊതുഗതാഗതം ഷാർജയിൽ സജീവം​; പ്രതിദിനം യാത്ര ചെയ്യുന്നത് 14,500 പേർ

ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഷാർജ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ്​ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്​. ഏതാണ്ട്​ മൂന്ന്​ കോടിയോളം പേർ ടാക്സി സർവിസുകളും മറ്റ്​ ഫ്രാഞ്ചൈസി കമ്പനികളുടെ വാഹനങ്ങളും ഉപയോഗപ്പെടുത്തി. പബ്ലിക്​ ട്രാൻസ്​പോർട്ട്​ ബസുകൾ ഉപയോഗിച്ച്​ യാത്ര ചെയ്തവരുടെ എണ്ണം 53 ലക്ഷമാണ്​. പ്രതിദിനം ഏതാണ്ട്​ 14,500 പേർ​ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നതായി എസ്​.ആർ.ടി.എ ചെയർമാൻ യൂസുഫ്​ ഖാമിസ്​ അൽ ഉസ്മാനി…

Read More

ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കം

ഷാർജയിൽ കുട്ടികളുടെ വായനോത്സവം ഇന്നുമുതൽ ആരംഭിക്കുന്നു. ഷാർജ ബുക്ക് അതോറിറ്റി ഷാർജ എക്സ്പോ് സെൻററിൽ സംഘടിപ്പിക്കുന്ന വായനോത്സവം ഈ മാസം 14 വരെ നീണ്ടു നിൽക്കും.. ട്രെയിൻ യുവർ ബ്രെയിൻ എന്ന പ്രമേയത്തിലാണ് 12 ദിവസത്തെ പരിപാടികൾ.. ഇന്ന് വൈകിട്ട് നാലു മുതൽ രാത്രി 8 വരെയാണ് പ്രവേശനം തുടർന്ന് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 വരെയും വാരാന്ത്യങ്ങളിൽ രാത്രി 9 വരെയും സന്ദർശകർക്ക് എത്താം. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലുമണി മുതലാണ് പ്രവേശനം….

Read More

ഷാർജ ഇസ്ലാമിക് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാക്കി

റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ച 2 വരെയും രാത്രി 9 മുതൽ 11 വരെയുമാണ് മ്യൂസിയം പ്രവർത്തിക്കുക. അതേമസയം റമദാൻ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രമേ പ്രവർത്തിക്കുവെന്നും റമദാൻ 29 , 30 തീയതികളിൽ പൂർണമായും അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു . സന്ദർശകർക്ക് ഇസ്ലാമിക നാഗരികത , നിരവധി മേഖലകളെ…

Read More

2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ച് ഷാർജ

ഷാർജയിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി 2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടേതാണ് നടപടി. സ്വകാര്യ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന 2000 ബസുകളിലാണ് കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും രക്ഷിതാക്കൾക്ക് ഇനി എവിടെ നിന്നും തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാൻ സാധിക്കും. 3250 ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കുമായി സുരക്ഷാ പരിശീലനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

Read More