പൗരന്മാരുടെ കടങ്ങൾ എഴുതിത്തള്ളി ഷാർജ സുൽത്താൻ
പൗരന്മാരുടെ 115 കോടി ദിർഹമിന്റെ കടങ്ങൾ എഴുതിത്തള്ളി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 13ാമത് ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം (ഐ.ജി.സി.എഫ്) ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പൗരന്മാരുടെ കടങ്ങൾ എഴുതിത്തള്ളിയതായി സുൽത്താൻ പ്രഖ്യാപിച്ചത്. ‘ചടുലമായ സർക്കാറുകൾ… നൂതന ആശയവിനിമയം’ എന്നതാണ് ഈ വർഷത്തെ ഫോറത്തിന്റെ മുദ്രാവാക്യം. ഫോറം ഉദ്ഘാടന വേളയിൽ സർക്കാർ സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെയും പൗരന്മാരുമായി നേരിട്ട് ആശയവിനിമയം നടത്തേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ സുൽത്താൻ…