
ഏറ്റവും കൂടുതൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടന്ന സ്റ്റേഡിയം എന്ന റെക്കോർഡ് വീണ്ടും നേടി യു എ ഇ യിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായ ഷാർജ
ശനിയാഴ്ച നടന്ന ശ്രീലങ്ക -അഫ്‌ഘാൻ മത്സരത്തോടെയാണ് ഷാർജ സ്റ്റേഡിയം പുതിയ നേട്ടത്തിലേക്ക് ചുവട് വെച്ചത്. കുറച്ചു കാലമായി ഓസ്ട്രേലിയൻ മൈതാനങ്ങൾ സ്വന്തമാക്കിയിരുന്ന റെക്കോർഡാണ് ഷാർജ വീണ്ടും തിരിച്ചു പിടിച്ചത്. 244 ഏകദിനവും,9 ടെസ്റ്റും,28 ട്വിന്റി20 യുമുൾപ്പെടെ 281 അന്താരാഷ്ട്ര മത്സരങ്ങളാണ് ഷാർജയിൽ നടന്നിരിക്കുന്നത്. അതേസമയം ട്വിന്റി 20യിൽ ഏറ്റവും ഉയർന്ന റൺസ് നേടിയ മത്സരം കൂടിയായിരുന്നു ഷാർജയിൽ അരങ്ങേറിയത്. 280 മത്സരങ്ങളോടെ സിഡ്നിയും 279 മത്സരങ്ങളോടെ ആസ്ട്രേലിയയും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.നാലാം സ്ഥാനം കരസ്തമാക്കിയ സിംബാബ്…