ഷാർജ പൊലീസ് കൂടുതൽ സ്മാർട്ടാകുന്നു ; സ്വകാര്യ വാഹനങ്ങളുടെ പരിശോധനയ്ക്ക് ആപ്

ഷാർജ എമിറേറ്റിലെ വാഹന രജിസ്ട്രേഷൻ പുതുക്കാൻ ഇനി എളുപ്പ മാർഗം. വാഹന പരിശോധന പൂർത്തിയാക്കാൻ ആപ് സംവിധാനമൊരുക്കി​ രജിസ്​ട്രേഷൻ അധികൃതർ​. ഷാർജ പൊലീസ്, റാഫിദ്​ വെഹിക്ൾ സൊലൂഷൻസുമായി സഹകരിച്ചാണ് ‘റാഫിദ്​’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഷാർജ ലൈസൻസുള്ള സ്വകാര്യ വാഹനങ്ങൾക്കാണ്​ സംവിധാനം ഉപകാരപ്പെടുക. കേടുപാടുകളില്ലെന്ന്​ തെളിയിക്കാൻ ചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്​. എട്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും അവസാന സാങ്കേതിക പരിശോധനക്ക്​ ശേഷം 18 മാസത്തിൽ കൂടുതൽ പിന്നിട്ടിട്ടില്ലാത്തതുമായ വാഹനങ്ങൾക്കാണ്​ സൗകര്യം ഉപയോഗിക്കാനാവുക. ഉപയോക്താക്കൾക്ക്…

Read More

ഷാർജ പൊലീസ് സേവനങ്ങളെല്ലാം ഡിജിറ്റലാക്കി

പരാതി റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെ 98 ശതമാനം സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണെന്ന് ഷാർജ പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ ആപ്ലിക്കേഷനിലൂടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം. കുടുംബ തർക്കങ്ങൾ, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികൾ, വസ്തുക്കൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെ ഏതാണ്ട് മുഴുവൻ പൊലീസ് സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. പൊലീസ് സ്‌റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുകയും നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊലീസ് ഡയറക്ടർ കേണൽ യൂസുഫ് ബിൻ…

Read More

വാഹന രജിസ്​ട്രേഷൻ പുതുക്കൽ; പുതിയ കാമ്പയിനുമായി ഷാർജ പൊലിസ്​

വാഹന രജിസ്​ട്രേഷൻ പുതുക്കാൻ പുതിയ കാമ്പയിനുമായി ഷാർജ പൊലിസ്​. കൃത്യസമയത്ത്​ അറ്റകുറ്റ പണികൾ പൂർത്തിയാക്കി വാഹന രജിസ്​ട്രേഷൻ പുതുക്കാൻ ആളുകളെ ബോധവത്കരിക്കുകയാണ്​ കാമ്പയിനിന്‍റെ ലക്ഷ്യം. അടുത്ത മൂന്നു മാസക്കാലം കാമ്പയിൻ നീണ്ടുനിൽക്കും ‘റിന്യൂ യുവർ വെഹിക്കിൾ’ എന്നാണ്​ കാമ്പയിന്​ പേരിട്ടിരിക്കുന്നത്​. കൃത്യസമയത്ത്​ വാഹന രജിസ്​ട്രേഷൻ പൂർത്തിയാക്കുന്നവർക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്യും. മോ​ട്ടോർ ഇൻഷുറൻസ്​, വാഹന പരിശോധന, പുതുക്കൽ എന്നിവക്കായി കാമ്പയിൻ കാലയളവിൽ പ്രത്യേക ഓഫറുകൾ അടങ്ങുന്ന സമഗ്ര പാക്കേജും ആവിഷ്​കരിച്ചിട്ടുണ്ട്​. നിശ്​ചിത സമയത്ത്​ വാഹന രജിസ്​ട്രേഷൻ പുതുക്കേണ്ടതി​െൻറ…

Read More