
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടത്താൻ പുതിയ സ്ഥലം ; നിർദേശം നൽകി ഷാർജ ഭരണാധികാരി
ലോകമെമ്പാടുമുള്ള വായനപ്രേമികളെ ആകർഷിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടത്താൻ പുതിയ സ്ഥലം കണ്ടെത്തുന്നതിന് നിർദേശം നൽകി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ മോസ്കിന് എതിർവശത്ത് എമിറേറ്റ്സ് റോഡിനു സമീപത്താണ് പുതിയ സ്ഥലം അനുവദിക്കുക. റേഡിയോയിലും ടെലിവിഷനിലുമായി നടത്തുന്ന വാരാന്ത്യ റേഡിയോ പരിപാടിയായ ഡയറക്ട് ലൈനിലൂടെയാണ് സുൽത്താന്റെ നിർദേശം. നിലവിൽ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം സംഘടിപ്പിച്ചുവരുന്നത്. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ…