
ഷാർജ അന്താരാഷ്ട്ര പുസ്തകമേള: കവി റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവ്
വായനയുടെ പുതു ലോകം തുറന്നിടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ നിന്ന് കവി റഫീഖ് അഹമ്മദ് ഔദ്യോഗിക ക്ഷണിതാവാകും. ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയും മേളയിലെ അതിഥിയായിരിക്കും. നവംബർ ആറ് മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകമേള. ‘തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈവർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ സന്ദേശം. മേളയുടെ എല്ലാദിവസവും രാവിലെ നടക്കുന്ന കവിയരങ്ങ് ഈവർഷത്തെ പ്രത്യേകതയായിരിക്കും. ആറ് ഭാഷകളിൽ നടക്കുന്ന കവിയരങ്ങിലാണ് മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് പ്രത്യേക…