
ജോർജി ഗോഡ്‌സ്‌പോഡിനോവും റാണ സഫ്‌വിയും ഇന്ന് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ
ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ഇന്ന് ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോഡ്‌സ്‌പോഡിനോവ്, ചരിത്രകാരി റാണ സഫ്‌വി എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജോർജി ഗോഡ്‌സ്‌പോഡിനോവ് രാത്രി 9 മുതൽ 10 വരെ ബുക്ക് ഫോറം 3 ഇൽ നടക്കുന്ന ‘ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ – ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കും.കാലം, മനുഷ്യാവസ്ഥ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെക്കും. അദ്ദേഹത്തിന്റെ ടൈം ഷെൽട്ടർ എന്ന നോവലിന് 2023 ലെ…