
കുതിപ്പ് തുടർന്ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം ; ഈ വർഷത്തെ ആദ്യ ആറ് മാസത്തിൽ കടന്ന് പോയത് 83 ലക്ഷം യാത്രക്കാർ
2024ന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 12.4ശതമാനം വളർച്ച രേഖപ്പെടുത്തി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം ആദ്യ ആറുമാസങ്ങളിൽ 83 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. 52,702 വിമാന സർവീസുകൾ ഓപ്പറേറ്റ് ചെയ്ത ഇക്കാലയളവിൽ സർവീസുകളുടെ എണ്ണത്തിലും 12.2 ശതമാനം വളർച്ചയുണ്ടാക്കി. 97,000 ടൺ കാർഗോയും കൈകാര്യം ചെയ്തു. ഇതുവഴി കാർഗോ നീക്കത്തിൽ 40.7 ശതമാനം വളർച്ചയുണ്ടായി. മേഖലയിലെ യാത്രക്കാരുടെ പ്രധാനപ്പെട്ട യാത്രാകേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് നേട്ടമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി…