ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

നാലര പതിറ്റാണ്ടിന്റെ ഗതകാല ചരിത്ര ഓർമ്മകളുമായി ഷാർജ ഇന്ത്യൻ സ്‌കൂളിലെ ആയിരത്തിലേറെ പൂർവ വിദ്യാർത്ഥികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ഒത്തു ചേർന്നു. അലുംനി അസോസിയേഷന്റെ (സിസാ) ഉദ്ഘാടനവും ലോഗോയുടെ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര നിർവഹിച്ചു. ഓർക്കാഡ് ഗ്രൂപ്പ് സ്ഥാപകയും സി.ഇ.ഓ യുമായ ഡോ.വന്ദന ഗാന്ധി മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ആശംസാ പ്രസംഗം നടത്തി. പൂർവ വിദ്യാർത്ഥികളായ സിനിമാ താരവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഐമ…

Read More

ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) രൂപീകരിക്കുന്നു

ഷാർജ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ അലുംനി അസോസിയേഷൻ രൂപീകരിക്കുന്നു. സെപ്റ്റംബർ 29, ഞായറാഴ്ച വൈകുന്നേരം 5.30 ന് സംഘടിപ്പിക്കുന്ന പൈതൃകം എന്നർത്ഥം വരുന്ന ‘വിരാസത്’ എന്ന പേരിൽ ഒരുക്കുന്ന ചടങ്ങിൽ വെച്ച് ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസ്സാർ തളങ്കരയാണ് അലുംനി അസോസിയേഷന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ കഴിഞ്ഞ 45…

Read More

ഐസിസി വനിതാ ടി20 ലോക കപ്പ് ട്രോഫിയുമായുള്ള ടൂർ ടീമിന് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം

ഒക്ടോബര്‍ 3 ന് യുഎഇയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോക കപ്പ് 2024 ന്റെ ട്രോഫിയുമായുള്ള ടൂർ ടീമിന് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം നൽകി. സ്‌കൂളിലെത്തിയ ടൂർ ടീമിനെ സ്‌കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഗൈഡ്‌സിന്റെ ബാന്റ് വാദ്യത്തോടെ ഘോഷയാത്രയായി അതിഥികളെ സ്‌റ്റേജിലേക്കാനയിച്ചു. ലോകകപ്പ് സ്റ്റേജിനു മുമ്പിൽ പ്രദർശിപ്പിച്ചു. സിബിഎസ് സി റീജിനൽ ഡയറക്ടർ ഡോ.റാം ശങ്കർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അദ്ധ്യക്ഷത…

Read More

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്കുള്ള കെ.ജി പ്രവേശനം;നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്ക് പതിവു പോലെ കെ.ജി.യിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷ കൂടിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.1500 ഓളം അപേക്ഷകളാണ് ഇത്തവണ കെ.ജി യിലേക്കുണ്ടായിരുന്നത്.  ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്‌സറിയിൽ നിന്നുള്ള 300 കുട്ടികൾക്കും , സിബ്ളിംഗ് കാറ്റഗറിയിലുള്ള (സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ ) 450 ഓളം കുട്ടികൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും ശേഷം ഒഴിവു വരുന്ന മറ്റു സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. രക്ഷിതാക്കൾക്കൊപ്പമെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളാണ് നറുക്കെടുപ്പിന്…

Read More