ഷാർജ ബീച്ച് ഫെസ്റ്റിവൽ ഓഗസ്റ്റ് 15-ന് ആരംഭിക്കും

ഷാർജ ബീച്ച് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2024 ഓഗസ്റ്റ് 15-ന് ആരംഭിക്കും. ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അൽ ഹീറ ബീച്ചിൽ വെച്ച് ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഷാർജ ബീച്ച് ഫെസ്റ്റിവൽ നടക്കുന്നത്. ദിനവും വൈകീട്ട് 4:00 മുതൽ രാത്രി 10:00 വരെയാണ് ഈ പരിപാടി. ഒരു മാസം നീണ്ട് നിൽക്കുന്ന ഷാർജ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി കായിക, വിനോദ പരിപാടികൾ അരങ്ങേറുന്നതാണ്. പാഡിൽബോർഡിംഗ്, ബീച്ച്…

Read More