
ഐ.എ.എസ് റമളാൻ വോളിബോൾ മത്സരം തുടങ്ങി
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ 12-ാമത് റമളാൻ ബോളിബോൾ ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈബയിൽ ആരംഭിച്ചു. അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പുതിയ സ്പോർട്സ് കമ്മിറ്റിയുടെയും വോളിബോൾ മത്സരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. രാത്രി 9ന് ശേഷം 5 ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പ്രഗദ്ഭരായ വോളിബോൾ താരങ്ങളെ അണി നിരത്തു ആറു ടീമുകളാണ് മാറ്റുരക്കുന്നത്. ആദ്യ മത്സരത്തിൽ മാസ് ഷാർജയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി…