ഇതെന്താ ​​ഗുണ്ടായിസമോയെന്ന് ഞാൻ; പൃഥിയുടെ മിടുക്കിനെക്കുറിച്ചും ടിനി ടോം

ആടുജീവിതം സിനിമയുടെ റിലീസിന് പിന്നാലെ സിനിമാ ലോകത്തിന് സംസാരിക്കാനുള്ളത് നടൻ പൃഥിരാജിനെക്കുറിച്ച് മാത്രമാണ്.  അഭിനയത്തിനാെപ്പം നിർമാണം, സംവിധാനം എന്നീ മേഖലകളിലും ഇക്കാലയളവിനിടെ പൃഥിരാജിന് സാന്നിധ്യം അറിയിക്കാനായി. പൃഥിരാജിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം. ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ടിനി ടോം പങ്കുവെച്ചത്. 2011 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പിയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു പൃഥിരാജ്. പൃഥിരാജ് മികച്ച നിർമാതാവാണെന്ന് ടിനി ടോം പറയുന്നു. പ്രാഞ്ചിയേട്ടൻ കഴിഞ്ഞ ശേഷം ഇന്ത്യൻ റുപ്പി എന്ന സിനിമ…

Read More

പ്രിയദര്‍ശന്‍ എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും; ശ്രീനിവാസന്‍

മലയാളികളെ നിരവധി സിനിമകളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ശ്രീനിവാസന്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇപ്പോഴിതാ ഫിലിം ഫ്രറ്റേണിറ്റി അവാര്‍ഡ് ചടങ്ങില്‍ ശ്രീനിവാസന്‍ പ്രിയദര്‍ശനെ കുറിച്ച് സ്റ്റേജില്‍ മുമ്പ് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘പ്രിയദര്‍ശന്‍ ഇവിടെയുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. കാരണം ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുണ്ടായിരിക്കുക എന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ മനിസിലിരിപ്പ്…

Read More

ഇലക്ട്രൽ ബോണ്ട് കേസ് ; എസ് ബി ഐയുടെ ഓഹരികളിൽ വൻ ഇടിവ്

ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ എസ്ബിഐയുടെ ഓഹരികളിൽ ഇടിവ്. സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും ചെയ്തതിന് തൊട്ടുപിന്നാലെ എസ്ബിഐ ഓഹരികളിൽ ഏകദേശം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3:30 ന് എസ്ബിഐ ഓഹരികൾ 15 രൂപ ഇടിഞ്ഞ് 773 രൂപയായി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ…

Read More

‘അവിടെ നിന്നും ഇറങ്ങിപ്പോകാൻ മുത്തശ്ശി പറഞ്ഞു; സോപ്പ് നിർമാണം തുടങ്ങിയപ്പോൾ അവർ പറഞ്ഞത്..’; ഐശ്വര്യ ഭാസ്‌കരൻ

സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകാറുള്ള നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്‌കരൻ. ലക്ഷ്മിയുടെ അമ്മയാണ് പഴയ കാല നടി കുമാരി രുക്മിണി. അമ്മയുടെയും മുത്തശ്ശിയുടെയും പാത പിന്തുടർന്നാണ് ഐശ്വര്യ ഭാസ്‌കരൻ സിനിമാ രംഗത്തെത്തുന്നത്. ഒരു സെറ്റിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ ഭാസ്‌കരൻ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്ന് പറച്ചിൽ. ഫിലിം ഇൻഡസ്ട്രിയിലുള്ള സീനിയർ നടിയാണ്. അവരുടെ പ്രൊജക്ടിൽ ഞാൻ അഭിനയിച്ചു. മൂന്ന് മാസം…

Read More

‘വിവാഹ മോചനത്തിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക’: ഛായദേവി

ഛായ ദേവി എന്നാണ് ന‌ടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നീ മക്കളും ഈ ബന്ധത്തിൽ പിറന്നു. വരലക്ഷ്മി ഇന്ന് സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയാണ്. ഛായ ദേവിയുടെ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തക്കെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഛായദേവി പങ്കുവെക്കുന്നുണ്ട്. വിവാഹത്തിന് ഒരു വ്യക്തി മാനസികമായും ശാരീരികമായും വൈകാരികമായും തയ്യാറാകേണ്ടതുണ്ടെന്ന് ഛായ ദേവി പറയുന്നു. ഒരുപാട് ആളുകൾ തെറ്റായ കാരണങ്ങൾക്കായാണ് വിവാഹം ചെയ്യുന്നത്. വിവാഹം ചെയ്യാൻ വ്യക്തമായ ഒരു കാരണം വേണം. ഇത്…

Read More

‘ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു; എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു’: രേവതി

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പല താരങ്ങൾക്കെതിരെയും ചില കോണുകളിൽ നിന്ന് ആക്രമണം നടക്കുന്നുണ്ട്. എന്നാൽ, ഇതിനു ശേഷവും പലരും ഇത് പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ നടി രേവതിയാണ് ഇത്തരത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്ന് രേവതി പറയുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്ന് രേവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അയോധ്യയിൽ പ്രതിഷ്ഠിച്ച രാമന്റെ ചിത്രത്തോടൊപ്പമാണ് രേവതി കുറിപ്പ് പങ്കുവച്ചത്. ഇന്നലെ ഒരു…

Read More

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി. ഇന്ത്യക്കാരുടെ 500 വര്‍ഷം നീണ്ട വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുകയാണ് എന്നാണ് ചിരഞ്ജീവി കുറിച്ചത്. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. തന്റെ ആരാധന പുരുഷനായ ഹനുമാന്‍ നേരിട്ടെത്തി ചടങ്ങിലേക്ക് ക്ഷണിച്ചതുപോലെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു. ചിരഞ്ജീവിയുടെ കുറിപ്പ്: ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ…

Read More

‘ലൊക്കേഷനിൽ ഫോട്ടോയെടുക്കാൻ സമ്മതിച്ചില്ല, നിർമാതാവിന്റെ മകനടക്കം ആശുപത്രിയിലായി’; മോഹൻലാൽ

ശാരീരികമായി ഏറെ അധ്വാനിക്കേണ്ടി വന്ന സിനിമയാണ് മലൈക്കോട്ടെ വാലിബനെന്ന് പറയുകയാണ് മോഹൻലാൽ. ലൊക്കേഷനുകളിലെ കഠിനമായ ചൂടും തണുപ്പും പൊടിയുമെല്ലാം അനുഭവിച്ചു. ഇതിനിടെ കടന്നലിന്റെ ആക്രമണവുമുണ്ടായെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ. ‘ലൊക്കേഷനിൽ രണ്ടായിരത്തിലധികം പേരുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ ഫോട്ടോയെടുക്കാൻ സമ്മതിക്കില്ല. ഇതിനിടെ ഒരാൾ ഫോട്ടോയെടുത്തു. അയാളെ പിടികൂടിയപ്പോൾ അതിന്റെ ദേഷ്യത്തിൽ അയാൾ അടുത്തുണ്ടായിരുന്ന ഒരു വലിയ തേനീച്ചക്കൂടിൽ കല്ലെറിഞ്ഞു. പിന്നാലെ വലിയൊരു തേനീച്ചക്കൂട്ടം വന്ന് എല്ലാവരെയും ആക്രമിക്കാൻ തുടങ്ങി. വണ്ടിയിൽ നിന്നിറങ്ങി…

Read More

ഉച്ചയ്ക്ക് രണ്ടുമണിക്ക് അത്താഴം, വൃത്തിഹീനമായ ശൗചാലയം ഉപയോഗിക്കാൻ ശീലിച്ചു, ; ജയില്‍വാസത്തെക്കുറിച്ച് നടി റിയ ചക്രബര്‍ത്തി

ജയില്‍വാസത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടി റിയ ചക്രബര്‍ത്തി. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ നാളുകളാണ് ചേതന്‍ ഭഗതിന്റെ ചാറ്റ് ഷോയില്‍ നടി ഓര്‍ത്തെടുത്തത്. അറസ്റ്റിലായത് കോവിഡ് കാലത്തായതിനാല്‍ 14 ദിവസം ജയിലില്‍ ഏകാന്ത തടവില്‍ കഴിയേണ്ടിവന്നെന്നാണ് റിയ ചക്രബര്‍ത്തി ചാറ്റ് ഷോയില്‍ പറഞ്ഞത്. വിശപ്പും ക്ഷീണവുംകാരണം തനിക്ക് എന്താണോ കഴിക്കാന്‍ നല്‍കിയത്, അതെല്ലാം കഴിച്ചു. റൊട്ടിയും കാപ്‌സിക്കവുമായിരുന്നു ജയിലിലെ മെനുവെന്നും നടി വെളിപ്പെടുത്തി. ജയിലിലെ ഭക്ഷണസമയത്തില്‍ ഇപ്പോഴും…

Read More

അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ വിജയരാഘവൻ

ഗോഡ്ഫാദർ എന്ന സിനിമയ്ക്കു മുന്പുതന്നെ കലാപ്രേമികൾക്കിടയിൽ താരമാണ് നാടകാചാര്യൻ എൻ.എൻ. പിള്ള. അദ്ദേഹത്തിന്‍റെ മകൻ വിജ‍യരാഘവൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത് ആ കലാകുടുംബത്തെ സ്നേഹിക്കുന്നവർ ഏറ്റെടുത്തിരിക്കുകയാണ്. സി​ദ്ധി​ഖും ലാ​ലും നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് ഗോ​ഡ്ഫാ​ദ​റി​ല്‍ അച്ഛൻ അ​ഭി​ന​യി​ച്ച​ത്. അ​തു ക​ഴി​ഞ്ഞ് നാ​ടോ​ടി​യി​ലും ഗോ​ഡ്ഫാ​ദ​റി​ന്‍റെ തെ​ലു​ങ്കാ​യ പെ​ദ്ദ​രി​ക്ക​ത്തി​ലും വേ​ഷ​മി​ട്ട​ത് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ നി​ര്‍​ബ​ന്ധി​ച്ച​തു​കൊ​ണ്ടാ​ണ്. എ​നി​ക്ക് മൂ​ന്നു​വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ പ​ക്ഷി​രാ​ജ സ്റ്റു​ഡി​യോ​യി​ല്‍. കോ​ട്ട​യ​ത്തെ ആ​ദ്യ​കാ​ല നി​ര്‍​മാ​താ​വാ​യ അ​ഖി​ലേ​ശ്വ​ര​യ്യ​ര്‍ നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ള്‍ അ​ച്ഛ​നും കൂ​ടെ​പ്പോ​യി. കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ…

Read More