
‘ഞാൻ 40-45 ഇഡ്ഡലി കഴിക്കുമായിരുന്നു, അദ്ദേഹം കഴിക്കുന്നത് ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതും’: സുരേഷ് കൃഷ്ണ
കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളാണ് സുരേഷ് കൃഷ്ണ ചെയ്തിട്ടുള്ളത്. അടുത്തിടെ സുരേഷ് കൃഷ്ണയുടെ വില്ലൻ വേഷങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളായിരുന്നു. കൺവിൻസിംഗ് സ്റ്റാർ എന്ന് സോഷ്യൽ മീഡിയ നടനെ വിളിച്ചു. തമാശയായാണ് ഈ ട്രോളുകൾ സുരേഷ് കൃഷ്ണ കണ്ടത്. ഇപ്പോഴിതാ നടൻ മമ്മൂട്ടി തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ അനുഭവം പങ്കുവെച്ചത്. പണ്ട് ഒട്ടും ആരോഗ്യം നോക്കാത്ത ആളായിരുന്നു. ചായയും കാപ്പിയും കുടിച്ചിട്ട് 37 വർഷത്തോളമായി. സിനിമയിൽ വന്ന ശേഷം…