
ദുബൈ-അബൂദബി ഷെയർ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി
ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് പുതുതായി ഷെയറിങ് ടാക്സി സേവനങ്ങൾക്ക് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ). നിലവില്‍ എമിറേറ്റുകള്‍ക്കിടയിലെ ടാക്സി യാത്ര നിരക്കിന്റെ 75 ശതമാനം വരെ ലാഭിക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധിക്കും. ദുബൈ ഇബ്ന് ബത്തൂത്ത സെന്ററിനും അബൂദബി അല്‍ വഹ്ദ സെന്ററിനുമിടയിലാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്നത്. ഒരു വാഹനത്തില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാവും. തികച്ചും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പുതിയ ഗതാഗത സേവനം അടുത്ത ആറ് മാസത്തേക്ക് പരീക്ഷിക്കാനാണ് ആർ.ടി.എയുടെ തീരുമാനം. ഇരു എമിറേറ്റുകള്‍ക്കിടയിലെ പതിവ്…