
കുടിശ്ശിക തുക അടച്ച് തീർത്ത് റിലയൻസ് പവർ ; ഓഹരി വില ഉയർന്നു
പ്രതിസന്ധികള്‍ക്കിടയിലും നില മെച്ചപ്പെടുത്തി അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവര്‍. ഘട്ടം ഘട്ടമായി സാമ്പത്തിക ബാധ്യത പരിഹരിച്ചുവരികയാണ് കമ്പനി. ഏറ്റവുമൊടുവിലായി അമേരിക്കയിലെ എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കില്‍ നിന്നുള്ള ടേം ലോണിന്‍റെ പലിശ കുടിശ്ശിക റിലയന്‍സ് പവറിന്‍റെ അനുബന്ധ കമ്പനിയായ സമാല്‍ക്കോട്ട് പവര്‍ തിരിച്ചടച്ചു. വാര്‍ത്ത പുറത്തുവന്നതോടെ റിലയന്‍സ് പവര്‍ ഓഹരികള്‍ 3.41% ഉയര്‍ന്ന് 46 രൂപയിലെത്തി.. കഴിഞ്ഞയാഴ്ച പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് റിലയന്‍സ് പവറിന് നല്‍കിയ നിരോധന നോട്ടീസ് പിന്‍വലിച്ചതും കമ്പനിക്ക്…