മഹാവികാസ് അഘാഡി സഖ്യത്തിൽ സീറ്റ് ധാരണയായി; ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 21 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും ശരത് പവാർ വിഭാഗം എൻസിപി 10 സീറ്റിലും മത്സരിക്കും

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ സീറ്റ് സംബന്ധിച്ച് ധാരണയായി. 48 ലോക്സഭ സീറ്റുകളുടെ കാര്യത്തിലും സഖ്യം ധാരണയിലെത്തി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. ഭൂരിപക്ഷം സീറ്റുകളും ശിവസേനക്കാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിലായിരിക്കും മത്സരിക്കുക. എൻ.സി.പി ശരത് പവാർ വിഭാഗത്തിനായി 10 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. മുംബൈയിലെ ആറ് സീറ്റുകളിൽ നാലെണ്ണത്തിലും ശിവസേന മത്സരിക്കും. നോർത്ത്…

Read More

ശരത് പവാറിന് തിരിച്ചടി; യഥാർത്ഥ എൻ സി പി അജിത് പവാർ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

യഥാർഥ എൻ.സി.പി അജിത് പവാർ പക്ഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടി ചിഹ്നത്തിനും അവർക്കാണ് അർഹതയെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇരുപക്ഷത്തിന്റെ വാദങ്ങൾ കേട്ട ശേഷമാണ് തീരുമാനം. പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന അജിത് പവാർ പക്ഷത്തെ കമ്മീഷൻ അംഗീകരിച്ചത് ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടിയായി. ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറയാൻ…

Read More

അയോധ്യാ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് ഇല്ല; നിലപാട് വ്യക്തമാക്കി ശരത് പവാറും, ലാലു പ്രസാദ് യാദവും

അയോധ്യാ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് ഇല്ലെന്ന് കൂടുതൽ ‘ഇൻഡ്യ’ മുന്നണി നേതാക്കൾ. ശരദ് പവാറും ലാലു പ്രസാദ് യാദവും പ്രതിഷ്ഠാ ചടങ്ങിനില്ലെന്ന് ക്ഷേത്ര ട്രസ്റ്റിന് മറുപടി നൽകി. അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവൽക്കരിക്കുന്ന ബി.ജെ.പിക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് ഇൻഡ്യ മുന്നണി നീക്കം. അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിലേക്ക് ഇല്ലെന്ന് ‘ഇൻഡ്യ’ മുന്നണി നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാൽ പല നേതാക്കൾക്കും ഇതിന് ശേഷമാണ് രാമക്ഷേത്ര ട്രസ്റ്റ് നേതാക്കൾക്ക് ക്ഷണക്കത്ത് നൽകിയത്. കത്ത് ലഭിച്ച അരവിന്ദ്…

Read More

‘അജിത് പവാർ എൻ.സി.പിയിൽ തന്നെ’; എൻ ഡി എയ്ക്ക് ഒപ്പം പോയ അജിതിനെ പിന്തുണച്ച് ശരത് പവാർ

എൻ.ഡി.എ സഖ്യത്തിനൊപ്പം ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ തള്ളാതെ പാർട്ടി അധ്യക്ഷൻ ശരദ് പവാർ. അജിത് പവാർ പാർട്ടിയുടെ മുതിർന്ന നേതാവും എം.എൽ.എയുമാണെന്ന് ശരദ് പവാറിന്റെ മകളും പാർട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ശരദ് പവാറിന്റെ പ്രതികരണം.ഇപ്പോൾ അജിത് പവാർ പാർട്ടിക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമസഭാ സ്പീർക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അതിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നുമായിരുന്നു സുപ്രിയ സുലെ പറഞ്ഞത്.സുലെയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ…

Read More

ശരത് പവാറിന്റെ എൻസിപി എൻഡിഎയിലേക്കോ? പ്ലാൻ ബി തയ്യാറാക്കി മഹാവികാസ് അഘാഡി

പ്രതിപക്ഷ ഐക്യമുന്നണിയായ ‘ഇന്ത്യ’യിൽ നിന്ന് ശരത് പവാറിന്റെ എൻസിപി എൻഡിഎയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യുഹങ്ങൾ ശക്തമാകുന്നു. എൻസിപി പിളർത്തി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന അനന്തരവൻ അജിത് പവാറാണ് ചരട് വലികൾക്ക് പിന്നിലെന്നാണ് സൂചനകൾ. ശരദ് പവാറിന്റെ ചാഞ്ചാട്ടം മുന്നിൽക്കണ്ട് മഹാവികാസ് അഘാഡി സംഖ്യം പ്ലാൻ- ബി തയാറാക്കിയെന്നാണ് സൂചനകൾ. പവാറിന്റെ നീക്കത്തിൽ അതൃപ്തിയുള്ള മഹാവികാസ് അഘാഡിയിലെ കോൺഗ്രസ്, ശിവസേന കക്ഷികൾ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻസിപി ഇല്ലാതെ മത്സരിക്കാനുള്ള നീക്കത്തിലാണെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിക്കൊപ്പം പവാർ…

Read More

അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കണം: ശരത് പവാർ

അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം തള്ളി എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ‘അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ കൂടി ഓർക്കണം. സംയുക്ത പാർലിമെന്ററി സമിതിയിൽ ഭരണപക്ഷത്തിന്റെ ആധിപത്യമായതിനാൽ സത്യം പുറത്തുവരില്ല. സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തണം’. ശരത് പവാർ ആവശ്യപ്പെട്ടു. ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തന്നെ പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം വരെ ഉന്നിയച്ചുകൊണ്ടിരുന്നത്. എന്നാൽ അതിൽ നിന്നും വിഭിന്നമായ അഭിപ്രായമാണ് ശരത്…

Read More