
ശരൺചന്ദ്രൻ കാപ്പാ കേസ് പ്രതി തന്നെ; സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം പൊലീസ് തള്ളി
സിപിഎം സ്വീകരണം നൽകിയ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻറെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിൻറെ വാദം തള്ളി ജില്ലാ പൊലീസ്. ശരൺ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. നവംബറിൽ ശരൺ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവിൽ പോയ ശരണിനെ 2024…